വസീം അക്രമിന്‍റെ ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോഡ് ഇനി പഴങ്കഥ, പുതിയ അവകാശി

നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ 415 വിക്കറ്റുകളുണ്ട് സ്റ്റാർക്കിന്‍റെ പേരിൽ
mitchell starc surpasses wasim akram as most sucessful left arm fast bowler in test cricket

മിച്ചൽ സ്റ്റാർക്ക്, വസീം അക്രം

Updated on

ബ്രിസ്ബെയ്ൻ: ഇംഗ്ലണ്ടിനെതിരേ ബ്രിസ്ബെയ്നിലെ ഗാബയിൽ നടന്നുകൊണ്ടിരിക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ ഇതിഹാസ താരം വസീം അക്രമിനെ പിന്നിലാക്കി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇടങ്കയ്യൻ പേസറെന്ന വസീം അക്രമിന്‍റെ റെക്കോഡാണ് സ്റ്റാർക്ക് തകർത്തത്.

നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ 415 വിക്കറ്റുകളുണ്ട് സ്റ്റാർക്കിന്‍റെ പേരിൽ. 414 വിക്കറ്റുകളുമായി തൊട്ടുതാഴെ വസീം അക്രവും ശ്രീലങ്കൻ താരം ചാമിന്ദ വാസ്, ട്രെന്‍റ് ബൗൾട്ട്, മിച്ചൽ‌ ജോൺസൺ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. ആഷസ് പരമ്പരയിലുടനീളം മികച്ച ഫോമിലാണ് മിച്ചൽ സ്റ്റാർക്ക്. പെർത്തിൽ ഇംഗ്ലണ്ടിനെതിരേ നേടിയ നിർണായക വിജയത്തിൽ 10 വിക്കറ്റ് നേട്ടമാണ് താരം നേടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com