മിഥുൻ മൻഹാസ് ബിസിസിഐ അധ‍്യക്ഷനായേക്കും; നാമനിർദേശ പത്രിക സമർപ്പിച്ചു

ഒരേയൊരു അപേക്ഷ മാത്രമാണ് അധ‍്യക്ഷ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ
mithun manhas to bcci president

മിഥുൻ മൻഹാസ്

Updated on

ന‍്യൂഡൽഹി: മുൻ ഡൽഹി ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബിസിസിഐ അധ‍്യക്ഷനായേക്കും. അധ‍്യക്ഷ സ്ഥാനത്തേക്ക് മിഥുൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഒരേയൊരു അപേക്ഷ മാത്രമാണ് അധ‍്യക്ഷ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

സെപ്റ്റംബർ 28ന് ബിസിസിഐയുടെ ജനറൽ ബോഡി യോഗത്തിലായിരിക്കും ഇക്കാര‍്യം ഔദ‍്യോഗികമായി പ്രഖ‍്യാപിക്കുക. റോജർ ബിന്നിയുടെ പകരക്കാരനായിട്ടായിരിക്കും മിഥുൻ എത്തുന്നത്. ആഭ‍്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായ മിഥുന് ദേശീയ ടീമിൽ ‌കളിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ സബ് കമ്മിറ്റി അംഗമാണ് മിഥുൻ. 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 9714 റൺസ് നേടിയിട്ടുണ്ട് താരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com