

ന്യൂകാസില്‍ യുണൈറ്റഡിനെതിരേ രണ്ട് ഗോൾ നേടിയതോടെ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലാ പുതിയ റെക്കോഡ് നേട്ടത്തിൽ. ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ലിവര്‍പൂളിനായി 150 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് ഈജിപ്ഷ്യന്‍ സൂപ്പര്‍താരം നടന്നുകയറിയത്.
ഇതോടെ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ഒരു ക്ലബ്ബിനുവേണ്ടി 150 ഗോളുകള്‍ നേടുന്ന അഞ്ചാമത്തെ താരമായി മാറാനും സലാക്ക് സാധിച്ചു.