''ഇന്ത‍്യ തോറ്റിരുന്നുവെങ്കിൽ ഗംഭീറിന്‍റെ അവസാന ടെസ്റ്റ് ആകുമായിരുന്നു''; തുറന്നു പറഞ്ഞ് മുഹമ്മദ് കൈഫ്

ഇന്ത‍്യൻ ടീമിന്‍റെ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിന് വളരെയധികം നിർണായകമായിരുന്നു ഇംഗ്ലണ്ട് പര‍്യടനം
mohammad kaif says if india had lost to england it would have been gautham gambhir last match as a coach

മുഹമ്മദ് കൈഫ്, ഗൗതം ഗംഭീർ

Updated on

കെന്നിങ്ടൺ: കഴിഞ്ഞ ദിവസമായിരുന്നു ഓവൽ ടെസ്റ്റിൽ ഇന്ത‍്യ ഇംഗ്ലണ്ടിനെതിരേ 6 റൺസിന് വിജയം നേടിയത്. ഇതോടെ 2-2 എന്ന നിലയിലായിരുന്നു ആൻഡേഴ്സൺ ടെൻഡുൾക്കർ ട്രോഫി പരമ്പര അവസാനിച്ചത്. ഇന്ത‍്യൻ ടീമിന്‍റെ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിന് വളരെയധികം നിർണായകമായിരുന്നു ഇംഗ്ലണ്ട് പര‍്യടനം.

എന്നാലിപ്പോഴിതാ ഇംഗ്ലണ്ട് പര‍്യടനത്തിൽ ഇന്ത‍്യ തോറ്റിരുന്നുവെങ്കിൽ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിന്‍റെ അവസാന ടെസ്റ്റ് മത്സരമാകുമായിരുന്നു അതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത‍്യൻ താരം മുഹമ്മദ് കൈഫ്.

''ഈ പര‍്യടനത്തിൽ ഏറ്റവും കൂടുതൽ സമ്മർദം ഗംഭീറിനായിരുന്നു. പരിശീലകനെന്ന നിലയിൽ ടെസ്റ്റിൽ അദ്ദേഹം അത്ര വിജയമായിരുന്നില്ല. ഈ മത്സരം ഇന്ത‍്യ തോറ്റിരുന്നുവെങ്കിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുക ഗംഭീറായിരിക്കും.

ഒരുപക്ഷേ ഇന്ത‍്യ തോറ്റിരുന്നെങ്കിൽ ഒരു പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ അവസാന ടെസ്റ്റ് ആകുമായിരുന്നു. അത്രയധികം സമ്മർദം ഗംഭീറിനുണ്ടായിരുന്നു.'' മുഹമ്മദ് കൈഫ് പറഞ്ഞു. തന്‍റെ യൂടൂബ് ചാനലിലൂടെയായിരുന്നു കൈഫ് ഇക്കാര‍്യം തുറന്നു പറഞ്ഞത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com