
ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി മുഹമ്മദ് ഷമി മാറി. 44 വിക്കറ്റുകള്‍ നേടിയ ജവഗല്‍ ശ്രീനാഥിന്റെയും സഹീര്‍ ഖാന്റെയും റെക്കോഡ് തിരുത്തിക്കുറിച്ച ഷമിക്ക് ഇപ്പോള്‍ 45 വിക്കറ്റുകളുണ്ട്.
ഏകദിനക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ഫാസ്റ്റ് ബൗളറായും മുഹമ്മദ് ഷമി മാറി. അഞ്ചാം തവണയാണ് ഷമി ഈ നേട്ടത്തിലെത്തുന്നത്. ജവഗല്‍ ശ്രീനാഥിന്റെ (നാലു തവണ) റെക്കോഡ് ആണ് ഷമി പഴങ്കഥയാക്കിയത്.