mohammed shami receives threat mail police files fir

മുഹമ്മദ് ഷമി

മുഹമ്മദ് ഷമിക്ക് വധഭീഷണി; പൊലീസ് കേസെടുത്തു

ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്
Published on

ലഖ്നൗ: ഇന്ത‍്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി. ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. 1 കോടി രൂപ നൽകണമെന്നാണ് ഭീഷണി സന്ദേശത്തിൽ ആവശ‍്യപ്പെട്ടിരിക്കുന്നത്.

സംഭവത്തിൽ ഷമിയുടെ സഹേദരൻ ഹസീബ് അഹമ്മദ് പൊലീസിൽ പരാതി നൽകി. തുടർന്ന് അമ്രോഹ പൊലീസ് കേസെടുത്തു. രാജ്പുത് സിന്ദർ എന്ന ഇമെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.

പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ഷമി ഐപിഎല്ലിന്‍റെ തിരക്കുകളിലായതിനാൽ സഹോദരൻ ഹസീബ് ഷമിയുടെ ഇ-മെയിൽ പരിശോധിച്ചപ്പോഴാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com