പരിശീലനത്തിനിടെ ഹാർദിക് പാണ്ഡ‍്യയുടെ അടിയിൽ ഇന്ത‍്യൻ താരത്തിന് പരുക്ക്

വേദനയെ തുടർന്ന് സിറാജ് അൽപ്പ നേരം ഗ്രൗണ്ടിൽ ഇരുന്നു
mohammed siraj injured during practice session

പരിശീലനത്തിനിടെ ഹാർദിക് പാണ്ഡ‍്യയുടെ അടിയിൽ ഇന്ത‍്യൻ താരത്തിന് പരുക്ക്

Updated on

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോര് ആരംഭിക്കാനിരിക്കെ ഇന്ത‍്യക്ക് തിരിച്ചടിയായി പേസർ മുഹമ്മദ് സിറാജിന്‍റെ പരുക്ക്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിനിടെ ഹാർദിക്ക് പാണ്ഡ‍്യയുടെ അടിയിൽ പന്ത് സിറാജിന്‍റെ കാലിൽ കൊള്ളുകയായിരുന്നു.

വേദനയെ തുടർന്ന് സിറാജ് അൽപ്പ നേരം ഗ്രൗണ്ടിൽ ഇരുന്നു. ടീം ഫിസിയോ പ്രാാഥമിക ശുശ്രൂഷ നൽകിയെങ്കിലും വളരെയധികം കഷ്ടപ്പെട്ടാണ് സിറാജ് നെറ്റ്സിന് പുറത്തേക്ക് പോയത്. സിറാജിന്‍റെ പരുക്ക് സംബന്ധിച്ച് ബിസിസിഐ ഔദ‍്യോഗികമായി വ‍്യക്തമാക്കിയിട്ടില്ലെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പർ 8 മത്സരം താരം കളിക്കുന്ന കാര‍്യം സംശയത്തിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com