ഇതോ ഇന്ത്യ കാത്തിരുന്ന ഇടങ്കയ്യൻ?

തി​രി​ച്ച​ടി​ക​ളെ ധൈ​ര്യ​പൂ​ർ​വം അ​തി​ജീ​വി​ച്ച്, കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തിരിച്ചുവന്നിരിക്കുകയാണ് മുഹ്സിൻ ഖാൻ
ഇതോ ഇന്ത്യ കാത്തിരുന്ന ഇടങ്കയ്യൻ?

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ ക​ഴി​ഞ്ഞ സീ​സ​ണി​ൽ അ​ര​ങ്ങേ​റി അ​ദ്ഭു​ത പ്ര​ക​ട​ന​ങ്ങ​ളു​മാ​യി കളം നിറഞ്ഞപ്പോഴേ ഉയർന്ന ചോദ്യമാണ്, സഹീർ ഖാനു ശേഷം ഇന്ത്യ കാത്തിരിക്കുന്ന ആ ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ ഇവനായിരിക്കുമോ എന്ന്? ദേശീയ ടീമിന്‍റെ പടിവാതിലിൽ വരെയെത്തിയ പ്രകടനങ്ങൾക്കു പിന്നാലെ നിരന്തര പരുക്കുകളാണ് മുഹ്സിനെ കാത്തിരുന്നത്. ല​ഖ്‌​നൗ സൂ​പ്പ​ർ ജ​യ​ന്‍റ്​സി​നു വേണ്ടി, ആറിൽ താഴെ ഇക്കോണമി റേറ്റുമായി ഒമ്പത് മത്സരങ്ങളിൽ 14 വിക്കറ്റ് വീഴ്ത്തിയ അസൂയാവഹമായ പ്രകടനത്തിനു പി​ന്നാ​ലെയാണ് ആ​ഭ്യ​ന്ത​ര സീ​സ​ൺ അപ്പാടെ കൈവിട്ടു പോകുന്നത്. ഒ​രു ഫാ​സ്റ്റ് ബൗ​ള​ർ എ​ന്ന നി​ല​യി​ലു​ള്ള ഭാ​വി തന്നെ തു​ലാ​സി​ലാ​യിരുന്ന സമയം. പ​ക്ഷേ, ഈ ​തി​രി​ച്ച​ടി​ക​ളെ ധൈ​ര്യ​പൂ​ർ​വം അ​തി​ജീ​വി​ച്ച്, കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തിരിച്ചുവന്നിരിക്കുകയാണ് മുഹ്സിൻ ഖാൻ.

എന്നാൽ, അതൊട്ടും എളുപ്പമായിരുന്നില്ല. എ​ൽ‌​എ​സ്‌​ജി​ക്ക് വേ​ണ്ടി​യു​ള്ള സീസണിലെ ആ​ദ്യ മ​ത്സ​രം മ​ഴ ക​വ​ർ​ന്നു, ഒ​രു ഓ​വ​ർ പോ​ലും എ​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​രു മ​ത്സ​ര ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ അ​വ​സാ​ന​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട് 12 മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം മെ​യ് 7 ന് ​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രേയാണ് പിന്നെ മു​ഹ്‌​സി​ന്‍റെ കൈ​യി​ൽ പ​ന്ത് കിട്ടുന്നത്. ഒന്നും വിചാരിച്ചതു പോലെ ശരിയായില്ല. അ​ന്ന് നാ​ല് ഓ​വ​റി​ൽ വ​ഴ​ങ്ങി​യ​ത് 42 റ​ൺ​സാ​ണ്. ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ അ​ടു​ത്ത മ​ത്സ​ര​ത്തിനുള്ള ഫസ്റ്റ് ഇലവനിൽ ഇടമില്ല.

അ​ഞ്ച് ത​വ​ണ ചാം​പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ എ​ൽ​എ​സ്ജി​യു​ടെ നി​ർ​ണാ​യ​ക ഹോം ​മ​ത്സ​ര​ത്തി​ലാണ് പിന്നെ വീണ്ടും പന്തുമായി പി​ച്ചി​ലേ​ക്ക് ഓടിയടുക്കുന്നത്. തു​ട​ക്കം വീ​ണ്ടും പി​ഴ​ച്ചു. ന്യൂ​ബോ​ളി​ൽ താ​ളം ക​ണ്ടെ​ത്താ​നാ​കാതെ വന്നപ്പോൾ, ആ​ദ്യ ര​ണ്ടോ​വ​റി​ൽ ഇ​ഷാ​ൻ കി​ഷ​നും രോ​ഹി​ത് ശ​ർ​മ​യും ചേ​ർ​ന്ന് 20 റ​ൺ​സ് വാരിക്കൂട്ടി.

പി​ന്നാ​ലെ മുഹ്സിനെ എ​ൽ‌​എ​സ്‌​ജി ക്യാ​പ്റ്റ​ൻ ക്രു​നാ​ൽ പാ​ണ്ഡ്യ ആ​ക്ര​മ​ണ​ത്തി​ൽനിന്നു പിൻവലിച്ചു. രണ്ടാം സ്പെല്ലിനു വിളിക്കുമ്പോൾ ബി​ഗ് ഹി​റ്റർമാരായ ടിം ​ഡേ​വി​ഡും കാ​മ​റൂ​ൺ ഗ്രീ​നുമാണ് ക്രീസിൽ. മും​ബൈക്ക് ജയിക്കാൻ ഒരോവറിൽ 11 റൺസ് മാത്രമാണ് അപ്പോൾ ആവശ്യം. ജയം വെറും രണ്ടു ഷോട്ട് അകലെ. എ​ന്നാ​ൽ ഏ​റ്റ​വും മി​ക​ച്ച ആ​റ് പ​ന്തു​ക​ൾ, അ​തേ മു​ഹ്സി​ൻ മും​ബൈ​യെ തോ​ൽ​പ്പി​ച്ചു കളഞ്ഞു.

വ​ലം​കൈ​യൻമാരായ ടിം ​ഡേ​വി​ഡ്, കാ​മ​റൂ​ൺ ഗ്രീ​ൻ എ​ന്നി​വ​രി​ൽ നി​ന്ന് പുറത്തേക്ക് പോയ ലെ​ങ്ത് ബോ​ളു​ക​ളാ​യി​രു​ന്നു ആദ്യ മൂന്നെണ്ണം. ബൗളിങ് വേഗത്തിൽ വ്യത്യാസം വരുത്തിക്കൊണ്ടിരുന്നത് ഓ​സ്‌​ട്രേ​ലി​യ​ൻ ജോ​ഡി​യെ കുഴപ്പിച്ചു. ലക്ഷ്യം മൂന്നു പ​ന്തി​ൽ ഒമ്പത് റൺസ് എന്ന നിലയിൽ എങ്ങോട്ടും തിരിയാവുന്ന അവസ്ഥയിൽ. ക്രീ​സി​ൽ ഗ്രീ​ൻ. ര​ണ്ട് കിടിലൻ യോ​ർ​ക്ക​റു​കളാണ് മുഹ്സിൻ തൊടുക്കുന്നത്. ഗ്രീൻ നിസഹായനകുമ്പോൾ വിജയം എ​ൽ​എ​സ്ജി ഉ​റ​പ്പി​ക്കുകയായിരുന്നു. അ​വ​സാ​ന ഓ​വ​റി​ൽ വ​ഴ​ങ്ങി​യ​ത് വെ​റും അ​ഞ്ച് റ​ൺ​സ്. എ​ൽ‌​എ​സ്‌​ജി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റു​ക​യും പ്ലേ ​ഓ​ഫ് യോ​ഗ്യ​തയ്ക്ക് സാധ്യത നിലനിർത്തുകയും ചെയ്തു.

പ​രു​ക്ക് കാരണമുള്ള തി​രി​ച്ച​ടി​ക​ൾ​ക്കും ഐ​പി​എ​ല്ലി​ലേ​ക്കു​ള്ള സുഗമമല്ലാത്ത തി​രി​ച്ചു​വ​ര​വി​നുമി​ട​യി​ൽ മു​ഹ്‌​സി​നെ തളർത്താൻ വ്യ​ക്തി​പ​ര​മാ​യ ഒരു പ്ര​ശ്‌​നം കൂടിയുണ്ടായിരുന്നു. അച്ഛൻ ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആ മാ​ച്ച് വി​ന്നിങ് ലാസ്റ്റ് ഓവർ എറിയുന്നതിന് ഒരു ദിവസം മുൻപു മാത്രമാണ് അദ്ദേഹം ആശുപത്രിവിട്ട് വീട്ടിലേക്കു മടങ്ങിയത്.

"നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, എ​ന്‍റെ അ​ച്ഛ​ൻ ആ​ശു​പ​ത്രി​ൽ ഐ​സി​യു​വി​ൽ ആ​യി​രു​ന്നു, അ​ദ്ദേ​ഹത്തെ ഇ​ന്ന​ലെ ഡി​സ്ചാ​ർ​ജ് ചെ​യ്തു, അ​തി​നാ​ൽ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി ഈ മ​ത്സ​രം ക​ളി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ടി​വി​യി​ൽ ക​ളി കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നു ശേ​ഷം ആശുപത്രിയിൽ നിന്ന് പു​റ​ത്തി​റ​ങ്ങി​യ അ​ച്ഛ​ൻ ഇ​പ്പോ​ൾ വ​ള​രെ സ​ന്തോ​ഷ​വാ​നാ​യി​രി​ക്ക​ണം', മോ​ഹ്സി​ന് മ​ത്സ​ര​ശേ​ഷം പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com