ഒടുവിൽ വഴങ്ങി മൊഹ്സിൻ നഖ്‌വി; ഏഷ‍്യ കപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോർഡിന് കൈമാറി

ഇന്ത‍്യൻ ടീമിന് ട്രോഫി എപ്പോൾ കൈമാറുമെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.
mohsin Naqvi Hands Over Asia Cup Trophy to UAE Board Amid BCCI’s Impeachment Threat

മൊഹ്സിൻ നഖ്‌വി

Updated on

ദുബായ്: ഏഷ‍്യ കപ്പ് ജേതാക്കളായ ഇന്ത‍്യൻ ടീമിന്‍റെ ട്രോഫി ഏഷ‍്യൻ ക്രിക്കറ്റ് ബോർഡ് അധ‍്യക്ഷനും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‌വി ‍യുഎഇ ക്രിക്കറ്റ് ബോർഡിന് കൈമാറിയതായി റിപ്പോർട്ട്. ട്രോഫി കൈമാറിയില്ലെങ്കിൽ നഖ്‌വിയെ ഇംപീച്ച് ചെയ്യുമെന്ന് ബിസിസിഐ വ‍്യക്തമാക്കിയതോടെയാണ് ട്രോഫി യുഎഇയ്ക്ക് കൈമാറിയതെന്നാണ് സൂചന. എന്നാൽ ഇന്ത‍്യൻ ടീമിന് ട്രോഫി എപ്പോൾ കൈമാറുമെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.

അതേസമയം, നഖ്‌വി ബുധനാഴ്ച തന്നെ ദുബായിൽ നിന്നും ലാഹോറിലേക്ക് തിരിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന ഏഷ‍്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ യോഗത്തിൽ നഖ്‌വിയെ ബിസിസിഐ രൂക്ഷമായി വിമർശിക്കുകയും ട്രോഫി കൈമാറണമെന്ന് ആവശ‍്യപ്പെടുകയും ചെയ്തിരുന്നു.

ഏഷ‍്യ കപ്പ് ഫൈനലിനു പിന്നാലെ നഖ്‌വിയിൽ നിന്നും ട്രോഫി വാങ്ങാൻ സൂര‍്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം വിസമ്മതിച്ചതിരുന്നു. ഇതിനു പിന്നാലെ നഖ്‌വി ട്രോഫിയുമായി കളം വിട്ടത്തോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. നഖ്‌വി സ്റ്റേഡിയം വിട്ടുപോയപ്പോൾ ഏഷ‍്യ കപ്പ് ട്രോഫിയും മെഡലുകളും അദ്ദേഹത്തിന്‍റെ കൂടെയുള്ളവർ കൊണ്ടുപോയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com