ഇഷ്ട ബൗളറെ തെരഞ്ഞെടുത്ത് ധോണി

ഒരുപാട് ബാറ്റർമാരുള്ളതു കൊണ്ട് ഒരു ബാറ്ററെ തെരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര‍്യമല്ലെന്നും നിലവില്‍ ഇന്ത‍്യക്ക് നിരവധി മികച്ച ബാറ്റര്‍മാരുണ്ടെന്നും ധോണി പറഞ്ഞു.
എം എസ് ധോണി
എം എസ് ധോണി
Updated on

ന്യൂഡൽഹി: മുന്‍ ഇന്ത‍്യന്‍ ക‍്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനുമായ എം.എസ്. ധോണി തന്‍റെ ഇഷ്ട ബൗളറും ബാറ്ററും ആരാണെന്ന് വെളിപ്പെടുത്തി. ആരാധകരുടെ ചോദ‍്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം.തന്‍റെ പ്രിയപ്പെട്ട ബൗളര്‍ ജസ്‌പ്രീത് ബുംറയാണെന്നും നമുക്ക് ഒരുപാട് ബാറ്റർമാരുള്ളതു കൊണ്ട് ഒരു ബാറ്ററെ തെരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര‍്യമല്ലെന്നും നിലവില്‍ ഇന്ത‍്യക്ക് നിരവധി മികച്ച ബാറ്റര്‍മാരുണ്ടെന്നും ധോണി പറഞ്ഞു. ഈ കാലഘട്ടത്തിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും മികച്ച ബൗളറാണ് ജസ്‌പ്രീത് ബുംറ.

എതിരാളികളെ തന്‍റെ വേഗം കൊണ്ടും ബൗളിങ് വേരിയേഷനുകള്‍കൊണ്ടും സമ്മര്‍ദത്തിലാക്കാനുളള കഴിവാണ് മറ്റ് ബൗളര്‍മാരില്‍ നിന്ന് ജസ്പ്രീത് ബുംറയെ വ‍്യത്യസ്തനാക്കുന്നത്.2023ല്‍ നടന്ന ടി-20 വേള്‍ഡ് കപ്പില്‍ ബുംറയുടെ മികച്ച പ്രകടനമാണ് ഇന്ത‍്യയെ വിജയത്തിലേക്ക് നയിച്ചത്.

ഫൈനലില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ബുംറയുടെ മികച്ച ബൗളിങ്ങാണ് ഇന്ത‍്യയ്ക്ക് നഷ്‌ടമാകുമെന്ന് കരുതിയ മത്സരം തിരിച്ച്പിടിച്ചത്. ഈ ടൂര്‍ണമെന്‍റില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് പതിനഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റും താരം സ്വന്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com