'ക്യാപ്റ്റൻ കൂൾ' ഇനി ധോണി മാത്രം; മറ്റാരെ വിളിച്ചാലും കേസാകും| Video

ക്യാപ്റ്റൻ കൂൾ എന്ന വിശേഷണത്തിന്‍റെ ട്രേഡ് മാർക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി: ക്യാപ്റ്റൻ കൂൾ എന്ന വിശേഷണത്തിന്‍റെ ട്രേഡ് മാർക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു. ട്രേഡ് മാർക്ക് രജിസ്ട്രി ഒഫ് ഇന്ത്യ ധോണിയുടെ അപേക്ഷ സ്വീകരിക്കുകയും ഇക്കാര്യം ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

ഈ ട്രേഡ് മാർക്കിന് മറ്റാർക്കെങ്കിലും അവകാശം ഉന്നയിക്കാനുണ്ടെങ്കിൽ അതിനു വേണ്ടി 120 ദിവസം സമയവും അനുവദിച്ചിട്ടുണ്ട്. സ്പോർട്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമാണ് ധോണിക്ക് ക്യാപ്റ്റൻ കൂൾ ട്രേഡ് മാർക്ക് രജിസ്ട്രേഷൻ ലഭിച്ചിരിക്കുന്നത്.

2023 ജൂണിലാണ് ധോണി ഇതിനു വേണ്ടി ആദ്യം അപേക്ഷ നൽകിയത്. എന്നാൽ, പ്രഭ സ്കിൽ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം അതിനകം ക്യാപ്റ്റൻ കൂൾ രജിസ്ട്രേഷൻ സ്വന്തമാക്കിയിരുന്നു.

ഇതു തന്‍റെ ബ്രാൻഡിനെയും പ്രശസ്തിയെയും ചൂഷണം ചെയ്യാനുള്ള ശ്രമമാണിതെന്നു കാണിച്ച് ധോണി റെക്റ്റിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്തു.

പ്രശത്നായൊ ഒരു വ്യക്തിയുടെ പേരിൽ പൊതുജനങ്ങളെ വഞ്ചിക്കാനാണ് ഈ കമ്പനി ശ്രമിക്കുന്നതെന്നും ധോണി തന്‍റെ പെറ്റീഷനിൽ ആരോപിച്ചിരുന്നു. നാലു ഹിയറിങ്ങിനു ശേഷം ധോണിയുടെ വാദം ട്രേഡ്മാർക്ക് രജിസ്ട്രി അംഗീകരിക്കുകയായിരുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com