മുംബൈ സിറ്റി എഫ്‌സി ഐഎസ്എൽ ചാംപ്യൻമാർ

മോഹൻ ബഗാൻ സൂപ്പർ ജയന്‍റിനെ തോൽപ്പിച്ചത് ഒന്നിനെതിരേ മൂന്നു ഗോളിന്
Mumbai City wins ISL beating Mohun Began
ഐഎസ്എൽ ഫൈനലിൽ മുംബൈ സിറ്റി എഫ്സിയും മോഹൻ ബഗാൻ സൂപ്പർ ജയന്‍റും തമ്മിലുള്ള മത്സരത്തിൽ നിന്ന്.
Updated on

കോൽക്കത്ത: മോഹൻ ബഗാൻ സൂപ്പർ ജയന്‍റിനെ അവരുടെ തട്ടകത്തിൽ കീഴടക്കിയ മുംബൈ സിറ്റി എഫ്‌സി ഐഎസ്എൽ കിരീടം നേടി. ഒന്നിനെതിരേ മൂന്നു ഗോളിനാണ് വിജയം.

തുടക്കം മുതൽ ആക്രമിച്ച കളിച്ച മുംബൈക്കെതിരേ മോഹൻ ബഗാനാണ് ആദ്യം സ്കോർ ചെയ്തത്. പ്രതിരോധ പിഴവ് മുതലെടുത്ത ജേസൺ കമ്മിങ്ങ്സ് ആയിരുന്നു സ്കോറർ.

എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ ജോർജ് പെരേര ഡയസിലൂടെ സമനില ഗോൾ കണ്ടെത്തിയ മുംബൈക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ബിപിൻ സിങ് ലീഡ് നേടിക്കൊടുക്കുകയും യാക്കൂബ് വോയ്റ്റസ് അവസാന മിനിറ്റുകളിൽ പട്ടിക തികയ്ക്കുകയുമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com