ജോണി ബെയർസ്റ്റോ ഉൾപ്പെടെ 3 വിദേശ താരങ്ങൾ; പകരക്കാരെ കണ്ടെത്തി മുംബൈ ഇന്ത‍്യൻസ്

രാജ‍്യാന്തര മത്സരം കളിക്കാൻ പുറപ്പെടുന്ന വിദേശ താരങ്ങൾക്ക് പകരക്കാരെയാണ് മുംബൈ ഇന്ത‍്യൻസ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
mumbai indians signs 3 players as overseas replacement ipl 2025

ജോണി ബെയർസ്റ്റോ

Updated on

മുംബൈ: രാജ‍്യാന്തര മത്സരം കളിക്കാൻ പുറപ്പെടുന്ന വിദേശ താരങ്ങളായ റ‍്യാൻ റിക്കിൾടൺ, കോർബിൻ ബോഷ്, ഇംഗ്ലണ്ട് താരം വിൽ ജാക്സ് എന്നിവർക്ക് പകരക്കാരെ കണ്ടെത്തി മുംബൈ ഇന്ത‍്യൻസ്.

വിൽ ജാക്സിനു പകരം ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോ, റ‍്യാൻ റിക്കിൾടണിനു പകരം ഇംഗ്ലണ്ട് പേസർ റിച്ചാർഡ് ഗ്ലീസൺ, കോർബിൻ ബോഷിനു പകരം ശ്രീലങ്കൻ താരം ചാരിത് അസലങ്ക എന്നിവരെയാണ് മുംബൈ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ ഐപിഎൽ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള മുംബൈ പ്ലേ ഓഫിലേക്ക് യോഗ‍്യത നേടിയാൽ മാത്രമെ മൂവരും ടീമിനൊപ്പം ചേരുകയുള്ളൂ.

‌2024ലെ ഐപിഎല്ലിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നുവെങ്കിലും ജോണി ബെയർസ്റ്റോയെ സ്വന്തമാക്കാൻ മെഗാ ലേലത്തിൽ ആരും മുന്നോട്ടു വന്നിരുന്നില്ല. 5 കോടി രൂപയ്ക്കാണ് ഇത്തവണ ബെയർസ്റ്റോയെ മുംബൈ ടീമിലെത്തിച്ചിരിക്കുന്നത്.

അതേസമ‍യം കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിച്ച ഗ്ലീസണെ 1 കോടി രൂപയ്ക്കും ശ്രീലങ്കൻ താരം ചാരിത് അസലങ്കയെ 75 ലക്ഷം രൂപയ്ക്കുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com