മുംബൈയുടെ അഭിമാനം; മാറ്റത്തിനു വേണ്ടിയുള്ള മാരത്തൺ

ഒരു നഗരത്തിന്‍റെ ജീവിതം തന്നെ മാറ്റിയെഴുതുന്ന ഇവന്‍റ് ഇതിൽ പങ്കെടുക്കുന്ന പലരുടെയും ജീവിതത്തിലെ നാഴികക്കല്ലാണ്
Mumbai Marathon
മുംബൈയുടെ അഭിമാനം; മാറ്റത്തിനു വേണ്ടിയുള്ള മാരത്തൺ
Updated on

സ്വന്തം ലേഖകൻ

മുംബൈയുടെ അഭിമാനമാണ് പ്രശസ്തമായ മുംബൈ മാരത്തൺ. ഈ നഗരം എന്താണ് എന്നതിന്‍റെ നേർക്കാഴ്ചയാണ് 42 കിലോമീറ്റർ നീളുന്ന മത്സരം. ഒരു നഗരത്തിന്‍റെ ജീവിതം തന്നെ മാറ്റിയെഴുതുന്ന ഇവന്‍റ് ഇതിൽ പങ്കെടുക്കുന്ന പലരുടെയും ജീവിതത്തിലെ നാഴികക്കല്ലാണ്.

ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ രാവിലെ അഞ്ചിന് മത്സരങ്ങൾക്ക് തുടക്കം. ഒസിഎസ് ചൗക്കിയാണ് ഫിനിഷിങ് പോയിന്‍റ്. ഹാഫ് മാരത്തൺ ഇതേ സമയത്തു തന്നെ മാഹിം രതി ബുന്ദേർ ഗ്രൗണ്ടിൽ തുടങ്ങും. ഫിനിഷ് പോയിൻറ് ഒസിഎസ് ചൗക്കി തന്നെ.

പത്ത് കിലോമീറ്റർ മത്സരം രാവിലെ ആറിനാണ് ആരംഭിക്കുക- ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് മുതൽ ഒസിഎസ് ചൗക്കി വരെ.

മുതിർന്ന പൗരൻമാർക്കുള്ള 4.2 കിലോമീറ്റർ ഓട്ടം സിഎസ്‌ടി മുതൽ എംജി റോഡ് മെട്രൊ തിയെറ്റർ വരെ. 5.9 കിലോമീറ്റർ ഡ്രീം റണ്ണും സിഎസ്‌ടി മുതൽ മെട്രൊ തിയെറ്റർ വരെയായിരിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com