ഒരോവറിൽ സർഫറാസ് അടിച്ചെടുത്തത് 30 റൺസ്; എന്നിട്ടും മുംബൈ തോറ്റു

45.1 ഓവറിൽ പഞ്ചാബ് ഉയർത്തിയ 216 റൺസ് വിജയലക്ഷ‍്യം മുംബൈയ്ക്ക് മറികടക്കാനായില്ല
mumbai vs punjab vijay hazare trophy match updates

സർഫറാസ് ഖാൻ

Updated on

ജയ്പൂർ: പഞ്ചാബിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ മുംബൈയ്ക്ക് തോൽവി. 45.1 ഓവറിൽ പഞ്ചാബ് ഉയർത്തിയ 216 റൺസ് വിജയലക്ഷ‍്യം മുംബൈയ്ക്ക് മറികടക്കാനായില്ല. പഞ്ചാബിനു വേണ്ടി ഗുർനൂർ ബ്രാർ, മായങ്ക് മാർക്കണ്ഡെ എന്നിവർ നാലും ഹർനൂർ സിങ്, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് രമൺദീപ് സിങ് (72), അൻമോൾ പ്രീത് സിങ് (57) എന്നിവരുടെ അർധസെഞ്ചുറികളുടെ ബലത്തിലാണ് 217 റൺസ് വിജയലക്ഷ‍്യം ഉയർത്തിയത്. ഇരുവർക്കും പുറമെ ഓപ്പണിങ് ബാറ്റർ പ്രഭ്‌സിമ്രാൻ സിങ് (11) നമാൻ ധിർ (22), ഹർപ്രീത് ബ്രാർ (15), സുഖ്ദീപ് സിങ് ഭജ്‌വ (17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുതാരങ്ങൾ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഒരു റൺസിനാണ് തോൽവിയറിഞ്ഞത്. 20 പന്തിൽ 5 സിക്സും 7 ബൗണ്ടറിയും അടക്കം 62 റൺസ് അടിച്ചെടുത്ത സർഫറാസ് ഖാനും 34 പന്തിൽ 45 റൺസെടുത്ത ക‍്യാപ്റ്റൻ ശ്രേയസ് അയ്യരുമാണ് തിളങ്ങിയത്. സൂര‍്യകുമാർ യാദവ് (15) പതിവു പോലെ ഇത്തവണ വീണ്ടും നിരാശപ്പെടുത്തി.

ശിവം ദുബെയും (12), ഹാർദിക് താമോറും (15) തിളങ്ങിയില്ല. മുഷീർ ഖാനും (21), അങ്‌ക്രിഷ് രഘുവംശിയും (23) ഭേദപ്പെട്ട തുടക്കമാണ് ടീമിന് നൽകിയത്. ഒന്നാം വിക്കറ്റിൽ 57 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു. മുഷീർ ഖാൻ പുറത്തായ ശേഷം ക്രീസിലെത്തിയ സർഫറാസ് ഖാൻ തകർത്തടിച്ചതോടെയാണ് മുംബൈയുടെ റൺസ് കുതിച്ചത്. 15 പന്തിലാണ് സർഫറാസ് അർധസെഞ്ചുറി നേടിയത്. ഇതോടെ ബറോഡ താരം അതിത് ഷെത്ത്, അഭിജിത് കാലെ എന്നിവർ 16 പന്തിൽ നേടിയ അർധസെഞ്ചുറി പഴങ്കഥയായി. അഭിജിത് കാലെ ബറോഡയ്ക്കെതിരേയും അതിത് ഷെത്ത് ഛത്തീസ്ഗഡിനെതിരേയുമാണ് അർധസെഞ്ചുറി നേടിയിട്ടുള്ളത്.

അഭിഷേക് ഷർമയെ ഒരോവറിൽ 30 റൺസാണ് സർഫറാസ് അടിച്ചെടുത്തത്. സർഫറാസ് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സൂര‍്യകുമാർ യാദവ് അടക്കമുള്ള താരങ്ങൾ തിളങ്ങാതായത് ടീമിന് തിരിച്ചടിയായി. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന നിലയായിരുന്നു മുംബൈ. ക‍്യാപ്റ്റൻ ശ്രേയസ് അയ്യർ പുറത്തായ ശേഷം 14 റൺസ് സ്കോർ ചേർക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടമായതോടെ മുംബൈ തകർന്നടിഞ്ഞു. മുംബൈയ്ക്ക് വിജയിക്കാൻ രണ്ടു റൺസ് മാത്രം വേണ്ടിയിരുന്ന സമയത്താണ് മായങ്ക് മാർക്കണ്ഡെ നിർണായകമായി രണ്ടു വിക്കറ്റ് പിഴുതത്. ഇതോടെ മുംബൈ 215 റൺസിന് കൂടാരം കയറി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com