പരിശീലനത്തിനിടെ ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാന് പരുക്ക്

ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 Mustafizur Rahman
Mustafizur Rahman

ധാക്ക: പരിശീലനത്തിനിടെ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാന് തലയ്ക്ക് പരുക്കേറ്റു. ബംഗ്ലാദേശ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയാണ് താരത്തിന് തലയ്ക്ക് പരുക്കേറ്റത്. ലിട്ടൺ ദാസ് എറിഞ്ഞ പന്ത് മുസ്തഫിസുർ റഹ്മാന്‍റെ തലയിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കോമില വിക്‌ടോറിയൻസ് താരമാണ് മുസ്തഫിസുർ റഹ്മാൻ. പരിശോധനയിൽ കാര്യമായ പരുക്ക് കണ്ടെത്തിയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. തിങ്കളാഴ്ച സിൽഹറ്റ് സ്ട്രൈക്കേഴ്സിനെയാണ് വിക്‌ടോറിയൻസ് നേരിടുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com