ബംഗ്ലാദേശ് ടെസ്റ്റ് ടീം ക്യാപ്റ്റൻ രാജിവച്ചു

വ‍്യക്തിപരമായ തീരുമാനമല്ലെന്നും ടീമിനു വേണ്ടിയാണ് രാജിയെന്നും നജ്‌മുൾ ഹുസൈൻ ഷാന്‍റോ
najmul hossain shanto steps down as bangladesh test captain after defeat against srilanka

നജ്‌മുൾ ഹൊസൈൻ ഷാന്‍റോ

Updated on

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തോൽവിയറിഞ്ഞതിനു പിന്നാലെ ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനം നജ്‌മുൾ ഹൊസൈൻ ഷാന്‍റോ രാജി വച്ചു. വ‍്യക്തിപരമായ തീരുമാനങ്ങളല്ലെന്നും ടീമിനു വേണ്ടിയാണ് രാജിയെന്നും ഷാന്‍റോ പ്രതികരിച്ചു.

കുറച്ചു കാലമായി താൻ ബംഗ്ലാദേശ് ക്രിക്കറ്റിന്‍റെ ഭാഗമായിരുന്നുവെന്നും തന്‍റെ തീരുമാനം ടീമിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും ഷാന്‍റോ പറഞ്ഞു. മൂന്ന് വ‍്യത‍്യസ്ത ക‍്യാപ്റ്റൻമാർ ഒരു ടീമിന് നല്ലതല്ലെന്നും ഷാന്‍റോ കൂട്ടിച്ചേർത്തു.

2023 നവംബറിലായിരുന്നു ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനം ഷാന്‍റോ ഏറ്റെടുക്കുന്നത്. 14 ടെസ്റ്റ് മത്സരങ്ങളിൽ ടീമിനെ നയിച്ച ഷാന്‍റോ നാല് മത്സരങ്ങൾ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ നേടിയ പരമ്പര വിജയം ഷാന്‍റോയുടെ കരിയറിലെ നാഴികക്കല്ലാണ്.

ജൂൺ 12ന് ഏകദിന ക്രിക്കറ്റിൽ ഷാന്‍റോയെ നായകസ്ഥാനത്തു നിന്നും മാറ്റുകയും പകരം മെഹ്ദി ഹസൻ മിറാസിനെ നായകനാക്കുകയും ചെയ്തിരുന്നു. നിലവിൽ ടി20യിൽ ലിട്ടൻ ദാസാണ് ബംഗ്ലാദേശിന്‍റെ ക‍്യാപ്റ്റൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com