
നരേന്ദ്രമോദി സ്റ്റേഡിയം
മുംബൈ: ഇന്ത‍്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ട്വന്‍റി 20 ലോകകപ്പ് ഫൈനലിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം വേദിയായേക്കും. പാക്കിസ്ഥാൻ ഫൈനലിനു യോഗ‍്യത തേടിയില്ലെങ്കിലായിരിക്കും അഹമ്മദാബാദ് വേദിയാകുക.
അഹമ്മദാബാദും കൊളംബോയുമാണ് ഫൈനലിന് വേദിയായി പരിഗണിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരി 7 ന് ആരംഭിച്ച് മാർച്ച് 8ന് ആയിരിക്കും ടൂർണമെന്‍റ് അവസാനിക്കുന്നത്.
മത്സരക്രമം ഐസിസി ഉടനെ പുറത്തിറക്കിയേക്കുമെന്നാണ് വിവരം. ഇന്ത‍്യയിലെ 5 വേദികളിലും ശ്രീലങ്കയിലെ 2 വേദികളിലുമായിരിക്കും മത്സരങ്ങൾ. പാക്കിസ്ഥാന്‍റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലായിരിക്കും നടക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാണ് ഇതിനു പിന്നിൽ. ടൂർണമെന്‍റിൽ 20 ടീമുകൾ ഏറ്റുമുട്ടും.