ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ശ്രീശങ്കറിന് അർജുന അവാർഡ്

മലയാളി ലോങ് ജംപ് താരം ശ്രീ​ശ​ങ്ക​റി​ന് അ​ര്‍ജു​ന അവാർഡ്. സാ​ത്വി​ക് സാ​യ് രാ​ജ്- ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യ​ത്തി​ന് ഖേ​ല്‍ ര​ത്ന. മലയാളി പരിശീലകൻ ഇ. ​ഭാ​സ്‌​ക​ര​നു ദ്രോ​ണാ​ചാ​ര്യ.
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ശ്രീശങ്കറിന് അർജുന അവാർഡ്

ന്യൂ​ഡ​ല്‍ഹി: മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് അ​ര്‍ജു​ന അ​വാ​ര്‍ഡ്. 2023 ലെ ​ദേ​ശീ​യ കാ​യി​ക അ​വാ​ര്‍ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ശ്രീ​ശ​ങ്ക​റി​നൊ​പ്പം ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി​ക്കും ല​ഭി​ച്ചു, അ​ര്‍ജു​ന. ഹാ​ങ്ചൗ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ലും വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ​താ​ണ് മ​ല​യാ​ളി ലോ​ങ് ജം് ​താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് അ​ര്‍ജു​ന പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​നാ​ക്കി​യ​ത്.ദേ​ശീ​യ യു​വ​ജ​ന​കാ​ര്യ, കാ​യി​ക മ​ന്ത്രാ​ല​യം ബു​ധ​നാ​ഴ്ച​യാ​ണ് പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. 2022 ഹാ​ങ്ചൗ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും 2022-ലെ ​ബ​ര്‍മി​ങ്ങാം കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ലും രാ​ജ്യ​ത്തി​നാ​യി വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ താ​ര​മാ​ണ്. ഈ ​വ​ര്‍ഷം ബാ​ങ്കോ​ക്കി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ അ​ത്ല​റ്റി​ക്സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലും വെ​ള്ളി.

അ​തേ​സ​മ​യം, ബാ​ഡ്മി​ന്‍റ​ന്‍ താ​ര​ങ്ങ​ളാ​യ സാ​ത്വി​ക് സാ​യ്‌​രാ​ജ് ര​ങ്കി​റെ​ഡ്ഡി, ചി​രാ​ഗ് ഷെ​ട്ടി എ​ന്നി​വ​ര്‍ക്ക് പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ മേ​ജ​ര്‍ ധ്യാ​ന്‍ച​ന്ദ് ഖേ​ല്‍ര​ത്‌​ന പു​ര​സ്‌​കാ​രം ല​ഭി​ച്ചു. സ​മീ​പ​കാ​ല​ത്ത് ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ സ്വ​പ്ന​തു​ല്യ​മാ​യ നേ​ട്ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ ജോ​ഡി​യാ​ണ് സാ​ത്വി​ക് സാ​യി​രാ​ജ് - ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം. 2018 കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് ച​രി​ത്ര സ്വ​ര്‍ണം സ​മ്മാ​നി​ക്കു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​വ​രാ​ണ് ഇ​രു​വ​രും. പു​രു​ഷ ഡ​ബി​ള്‍സ് വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി. പി​ന്നാ​ലെ 2022-ല്‍ ​ബ​ര്‍മി​ങ്ങാം കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ പു​രു​ഷ ഡ​ബി​ള്‍സ് വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍ണം. മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ല്‍ വെ​ള്ളി. തു​ട​ര്‍ന്ന് അ​തേ​വ​ര്‍ഷം ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ങ്ക​ല നേ​ട്ടം. ഹാ​ങ്ചൗ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പു​രു​ഷ ഡ​ബി​ള്‍സ് ഇ​ന​ത്തി​ല്‍ സ്വ​ര്‍ണ​വും പു​രു​ഷ ടീം ​ഇ​ന​ത്തി​ല്‍ വെ​ള്ളി​യും നേ​ടി.

ദ്രോണാചാര്യ പുരസ്‌കാരം കബഡി കോച്ചും മലയാളിയുമായ ഇ ഭാസ്കരൻ ലഭിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്. നിലവിൽ ബെംഗളൂരു സായിയിൽ ഹൈ പെർഫോമൻസ് കോച്ചായി സേവനമനുഷ്ഠിക്കുന്നു. 2023 ൽ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിച്ചു. 2010 ൽ പുരുഷമാരുടെ ടീമിനും 2014 ൽ വനിതാ ടീമിനും ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിക്കൊടുത്തു.

ദേശീയ യുവജന കായിക മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജനുവരി ഒൻപതിന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

ക​ബ​ഡി പ​രി​ശീ​ല​ക​നും മ​ല​യാ​ളി​യു​മാ​യ ഇ. ​ഭാ​സ്‌​ക​ര​നു ദ്രോ​ണാ​ചാ​ര്യ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. ആ​ജീ​വ​നാ​ന്ത മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണു പു​ര​സ്‌​കാ​രം. 2024 ജ​നു​വ​രി ഒ​ന്‍പ​തി​നു രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​ണ്. നി​ല​വി​ല്‍ ബെം​ഗ​ളൂ​രു സാ​യി​യി​ല്‍ ഹൈ ​പെ​ര്‍ഫോ​മ​ന്‍സ് കോ​ച്ചാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്നു. 2009 മു​ത​ല്‍ ദേ​ശീ​യ ടീ​മി​നൊ​പ്പ​മു​ണ്ട്. 2023 ഹാ​ങ്ചൗ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ സ്വ​ര്‍ണം നേ​ടി​യ ഇ​ന്ത്യ​യു​ടെ പു​രു​ഷ, വ​നി​താ ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു.2010-ല്‍ ​പു​രു​ഷ​ന്മാ​രു​

ടെ ടീ​മി​നും 2014-ല്‍ ​വ​നി​താ ടീ​മി​നും ഏ​ഷ്യ​ന്‍ ഗെ​യിം​സ് സ്വ​ര്‍ണം നേ​ടി​ക്കൊ​ടു​ത്തു. പ്രോ ​ക​ബ​ഡി ലീ​ഗി​ല്‍ യു ​മും​ബെ​യെ ഒ​രി​ക്ക​ല്‍ ചാ​മ്പ്യ​ന്മാ​രും ര​ണ്ടു​വ​ട്ടം റ​ണ്ണ​റ​പ്പു​ക​ളു​മാ​ക്കി. ദേ​ശീ​യ കാ​യി​ക​മ​ന്ത്രാ​ല​യ​മാ​ണു പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.​ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ഹ​മ്മ​ദ് ഷ​മി​ക്ക് അ​ര്‍ജു​ന അ​വാ​ര്‍ഡ് ന​ല്‍കു​ന്ന​ത്.

അ​ര്‍ജു​ന അ​വാ​ര്‍ഡ് പ​ട്ടി​ക:

ഓ​ജ​സ് പ്ര​വീ​ണ്‍, ആ​തി​ഥി ഗോ​പി​ച​ന്ദ് (അ​മ്പെ​യ്ത്ത്), എം. ​ശ്രീ​ശ​ങ്ക​ര്‍ (അ​ത്ല​റ്റി​ക്സ്), പാ​റു​ല്‍ ചൗ​ധ​രി, മു​ഹ​മ്മ​ദ് ഹു​സാ​മു​ദ്ദീ​ന്‍ (ബോ​ക്‌​സി​ങ്), ആ​ര്‍. വൈ​ശാ​ലി (ചെ​സ്), മു​ഹ​മ്മ​ദ് ഷ​മി (ക്രി​ക്ക​റ്റ്), അ​നു​ഷ് അ​ഗ​ര്‍വാ​ല (അ​ശ്വാ​ഭ്യാ​സം), ദി​വ്യ​കൃ​തി സി​ങ് (അ​ശ്വാ​ഭ്യാ​സം), ദീ​ക്ഷ ദാ​ഗ​ര്‍ (ഗോ​ള്‍ഫ്), കൃ​ഷ​ന്‍ബ​ഹ​ദൂ​ര്‍ പ​ഥ​ക് (ഹോ​ക്കി), പു​ക്രം​ബം സു​ശീ​ല ചാ​നു (ഹോ​ക്കി), പ​വ​ന്‍ കു​മാ​ര്‍ (ക​ബ​ഡി), റി​തു നേ​ഗി (ക​ബ​ഡി), ന​സ്രീ​ന്‍ (ഖോ-​ഖോ), പി​ങ്കി (ലോ​ണ്‍ ബോ​ള്‍സ്), ഐ​ശ്വ​രി പ്ര​താ​പ് സി​ങ് തോ​മ​ര്‍ (ഷൂ​ട്ടി​ങ്, ഇ​ഷ സി​ങ് (ഷൂ​ട്ടി​ങ്), ഹ​രീ​ന്ദ​ര്‍ പാ​ല്‍ സി​ങ് (സ്‌​ക്വാ​ഷ്), ഐ​ഹി​ക മു​ഖ​ര്‍ജി (ടേ​ബി​ള്‍ ടെ​ന്നീ​സ്), സു​നി​ല്‍ കു​മാ​ര്‍ (ഗു​സ്തി), അ​ന്തിം പം​ഗ​ല്‍ (ഗു​സ്തി), നോ​റെം റോ​ഷി​ബി​ന ദേ​വി (വൂ​ഷു), ശീ​ത​ള്‍ ദേ​വി (പാ​രാ അ​മ്പെ​യ്ത്ത്), ഇ​ല്ലൂ​രി അ​ജ​യ് കു​മാ​ര്‍ റെ​ഡ്ഡി (അ​ന്ധ ക്രി​ക്ക​റ്റ്), പ്രാ​ചി യാ​ദ​വ് (പാ​രാ ക​നോ​യി​ങ്).

ദ്രോ​ണാ​ചാ​ര്യ (റെ​ഗു​ല​ര്‍ വി​ഭാ​ഗം)

ല​ളി​ത് കു​മാ​ര്‍ (ഗു​സ്തി), ആ​ര്‍ ബി ​ര​മേ​ഷ് (ചെ​സ്), മ​ഹാ​വീ​ര്‍ പ്ര​സാ​ദ് സൈ​നി (പാ​രാ അ​ത്ല​റ്റി​ക്സ്), ശി​വേ​ന്ദ്ര സിം​ഗ് (ഹോ​ക്കി), ഗ​ണേ​ഷ് പ്ര​ഭാ​ക​ര്‍ ദേ​വ്രു​ഖ്ക​ര്‍ (മ​ല്ല​ഖാം​ബ്).

ദ്രോ​ണാ​ചാ​ര്യ അ​വാ​ര്‍ഡ് (ലൈ​ഫ് ടൈം ​വി​ഭാ​ഗം)

ജ​സ്‌​കി​ര​ത് സിം​ഗ് ഗ്രെ​വാ​ള്‍ (ഗോ​ള്‍ഫ്), ഭാ​സ്‌​ക​ര​ന്‍ ഇ (​ക​ബ​ഡി), ജ​യ​ന്ത കു​മാ​ര്‍ പു​ഷി​ലാ​ല്‍ (ടേ​ബി​ള്‍ ടെ​ന്നീ​സ്).

ആ​ജീ​വ​നാ​ന്ത നേ​ട്ട​ത്തി​നു​ള്ള ധ്യാ​ന് ച​ന്ദ് അ​വാ​ര്‍ഡ്:

മ​ഞ്ജു​ഷ ക​ന്‍വാ​ര്‍ (ബാ​ഡ്മി​ന്‍റ​ണ്‍), വി​നീ​ത് കു​മാ​ര്‍ ശ​ര്‍മ (ഹോ​ക്കി), ക​വി​ത സെ​ല്‍വ​രാ​ജ് (ക​ബ​ഡി).മൗ​ലാ​ന അ​ബു​ല്‍ ക​ലാം ആ​സാ​ദ് ട്രോ​ഫി 2023: ഗു​രു നാ​നാ​ക് ദേ​വ് യൂ​ണി​വേ​ഴ്‌​സി​റ്റി, അ​മൃ​ത്സ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി), ലൗ​ലി പ്രൊ​ഫ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി, പ​ഞ്ചാ​ബ്, (ഫ​സ്റ്റ് റ​ണ്ണ​ര്‍ അ​പ്പ്), കു​രു​ക്ഷേ​ത്ര യൂ​ണി​വേ​ഴ്‌​സി​റ്റി, കു​രു​ക്ഷേ​ത്ര, (സെ​ക്ക​ന്‍ഡ് റ​ണ്ണ​റ​പ്പ്).

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com