അഫ്ഗാനിസ്ഥാന് തിരിച്ചടി; നവീൻ ഉൾ ഹഖിന് ലോകകപ്പ് നഷ്ടമാകും

നവീന്‍റെ പരുക്കിനെ പറ്റി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
naveen ul haq ruled out from t20 world cup

നവീൻ ഉൾ ഹഖ്

Updated on

കാബുൾ: ഫെബ്രുവരി ഏഴിന് ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ അഫ്ഗാനിസ്ഥാന് തിരിച്ചടിയായി പേസർ നവീൻ ഉൾ ഹഖിന്‍റെ പരുക്ക്. ഇതേത്തുടർന്ന് താരത്തിന് ലോകകപ്പ് നഷ്ടമാകും. വെസ്റ്റ് ഇൻഡീസിനെതിരേ വരാനിരിക്കുന്ന ടി20 പരമ്പരയും താരത്തിന് നഷ്ടമായേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നവീന്‍റെ പരുക്കിനെ പറ്റി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

നവീന് പകരം ആരായിരിക്കും ടീമിലെത്തുകയെന്ന കാര‍്യത്തിലും വ‍്യക്തതയില്ല. 2024 ഡിസംബറിലാണ് നവീൻ അവസാനമായി അഫ്ഗാനിസ്ഥാനു വേണ്ടി കളിച്ചത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ആദ‍്യമായി സെമി ഫൈനലിൽ പ്രവേശിച്ച അഫ്ഗാനിസ്ഥാൻ ടീമിന് നവീന്‍റെ പരുക്ക് തിരിച്ചടിയായേക്കും.

കഴിഞ്ഞ ടി20 ലോകകപ്പിൽ 8 മത്സരങ്ങളിൽ നിന്നും 6.00 എക്കണോമിയിൽ 13 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിയുന്നതും നിർണായക സമയത്ത് ടീമിനു വേണ്ടി വിക്കറ്റ് വീഴ്ത്തുന്നതുമാണ് നവീനെ മറ്റു താരങ്ങളിൽ നിന്നും വ‍്യത‍്യസ്തനാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com