വിവാഹിതനായി നീരജ് ചോപ്ര; വധു ടെന്നിസ് താരം ഹിമാനി

വളരെ കുറച്ച് അതിഥികൾ മാത്രമേ ഞായറാഴ്ച നടന്ന വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളൂ.

ജാവലിൻ ത്രോയിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ ഒളിമ്പിക് മെഡലിസ്റ്റ് നീരജ് ചോപ്ര വിവാഹിതനായി. സുഹൃത്തും ടെന്നിസ് താരവുമായ ഹിമാനി മോർ ആണ് നീരജിന്‍റെ വധു. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ നീരജ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വച്ചു. വിവാഹക്കാര്യം താരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. വളരെ കുറച്ച് അതിഥികൾ മാത്രമേ ഞായറാഴ്ച നടന്ന വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളൂ. വിവാഹത്തിനു ശേഷം ഇരുവരും വിദേശത്തേക്ക് യാത്ര തിരിച്ചു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിനു ശേഷം വിവാഹ വിരുന്ന് നടത്തിയേക്കും.

സന്തോഷത്തോടെ സ്നേഹത്താൻ ബന്ധിക്കപ്പെട്ടു. ഞങ്ങളെ ഒരുമിപ്പിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി എന്നാണ് വിവാഹച്ചിത്രത്തിനൊപ്പം താരം എക്സിൽ കുറിച്ചിരിക്കുന്നത്.

ഹരിയാനയിലെ ലാർസൈലി സ്വദേശിയാണ് ഹിമാനി. അമെരിക്കയിലെ സൗത്ത് ഈസ്റ്റേൺ ലൂയിസിയാന സർവകലാശാലയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com