ഗോൾഡൻ പഞ്ച്: ഇന്ത്യയുടെ നീതു ഘൻഘാസിന് ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം

ലോക ചാംപ്യനാകുന്ന ആറാമത്തെ ഇന്ത്യൻ വനിതാ ബോക്സറാണു നീതു
ഗോൾഡൻ പഞ്ച്: ഇന്ത്യയുടെ നീതു ഘൻഘാസിന് ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം

ന്യൂഡൽഹി : വേൾഡ് ബോക്സിങ് ചാംപ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ നീതു ഘൻഘാസ്. 48 കിലോഗ്രാം വനിതാ വിഭാഗം ബോക്സിങ്ങിൽ നീതു സ്വർണം നേടി. മംഗോളിയയുടെ ലുത്സെഖാനെയാണു തോൽപിച്ചത്. 5-0 സ്കോറിനാണു നീതു മെഡൽ സ്വന്തമാക്കിയത്. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഹാളിലാണു വേൾഡ് ബോക്സിങ് ചാംപ്യൻഷിപ്പ് നടക്കുന്നത്.

മേരി കോം, ലൈസ്രാം സരിതാ ദേവി, ജെന്നി ആർ. എൽ., ലേഖ കെ. സി., തുടങ്ങിയവർക്കു ശേഷം ലോക ചാംപ്യനാകുന്ന ആറാമത്തെ ഇന്ത്യൻ വനിതാ ബോക്സറാണു നീതു ഘൻഘാസ്. ഹരിയാന സ്വദേശിനിയായ നീതു ബർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും സ്വർണ മെഡൽ നേടിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com