"വേഗത്തിൽ ബാറ്റ് ചെയ്തിരുന്നുവെങ്കിൽ കിരീടം നേടാമായിരുന്നു"; ഫൈനൽ തോൽവിയിൽ പഞ്ചാബ് താരം

മത്സരം അവസാന ഓവറുകളിലേക്ക് നീട്ടിക്കൊണ്ടുപോകാതെ ആക്രമണോത്സുകമായി ബാറ്റ് ചെയ്യണമായിരുന്നുവെന്നും താരം പറഞ്ഞു
nehal wadhera on ipl final loss against rcb

നെഹാൽ വധേര

Updated on

മുംബൈ: ഐപിഎൽ 18-ാം സീസണിലെ ഫൈനൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ താൻ കുറച്ച് വേഗത്തിൽ ബാറ്റ് ചെയ്തിരുന്നുവെങ്കിൽ കിരീടം നേടാമായിരുന്നുവെന്ന് പഞ്ചാബ് കിങ്സ് താരം നെഹാൽ വധേര.

മത്സരം അവസാന ഓവറുകളിലേക്ക് നീട്ടിക്കൊണ്ടുപോകാതെ ആക്രമണോത്സുകമായി ബാറ്റ് ചെയ്യണമായിരുന്നുവെന്നും താരം പറഞ്ഞു. ഒരു ദേശീയ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കുറ്റസമ്മതം.

തനിക്കു സംഭവിച്ച പിഴവിന് പിച്ചിനെ കുറ്റം പറയില്ലെന്നും നെഹാൽ കൂട്ടിച്ചേർത്തു. ''ആർസിബി ഇതേ പിച്ചിൽ 190 റൺസടിച്ചു. പിച്ചിനെ ഞാൻ കുറ്റം പറ‍യില്ല. ഭാവിയിൽ ഈ തോൽവി എനിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്''- നെഹാൽ വധേര പറഞ്ഞു. ഫൈനൽ മത്സരത്തിൽ 18 പന്തിൽ നിന്നു 15 റൺസ് മാത്രമേ താരത്തിന് നേടാൻ സാധിച്ചിരുന്നുള്ളൂ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com