

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പ്രധാന സ്പോണ്‍സറായിരുന്ന ബൈജൂസുമായുള്ള കരാര്‍ അവസാനിച്ചതായി ബിസിസിഐ അറിയിച്ചു. ഗെയിമിങ് പ്ലാറ്റ്ഫോമായ ഡ്രീം ഇലവനാണ് ഇനി ഇന്ത്യന്‍ ടീമിന്റെ പ്രധാന സ്പോണ്സര്. മൂന്ന് വര്‍ഷത്തേക്ക് ഡ്രീം ഇലവനുമായി ബിസിസിഐ കരാറില്‍ ഒപ്പിട്ടു.
ഇനി മുതല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ ഡ്രീം ഇലവന്റെ പേരുണ്ടാകും. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയാണ് ഇക്കാര്യമറിയിച്ചത്. 358 കോടി രൂപയുടെ കരാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മലയാളിയായ ബൈജു രവീന്ദ്രന്റെ കീഴിലുള്ള എഡ്-ടെക്ക് കമ്പനിയായ ബൈജൂസ് 2019 ലാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യസ്പോണ്സറായത്. ബൈജൂസുമായുള്ള കരാര്‍ 2023 ജൂണില്‍ അവസാനിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര മുതല്‍ ഡ്രീം ഇലവന് ഇന്ത്യയുടെ സ്പോണ്‍സറാകും.
ബിസിസിഐയുമായുള്ള പങ്കാളിത്തം അടുത്ത തലത്തിലേക്ക് ഉയര്‍ത്താനായതില്‍ ആവേശമുണ്ടെന്ന് ഡ്രീം ഇലവന് സിഇഒ ഹര്‍ഷ് ജെയിന് പ്രതികരിച്ചു. ""ഇന്ത്യന്‍ ടീമിന്റെ പ്രധാന സ്പോണ്‍സര്‍മാരാകുന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യന്‍ കായിക മേഖലയെ പിന്തുണയ്ക്കുന്നതു തുടരും.'' ഹര്‍ഷ് ജെയിന് വ്യക്തമാക്കി.