
ബംഗളൂരു: മുട്ടാമെങ്കില് മുട്ടിക്കോ.. മികച്ച റണ്‍ റേറ്റില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ലോകകപ്പ് സെമിയുടെ തൊട്ടടുത്ത്. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ അഞ്ചി വിക്കറ്റിന് ശ്രീലങ്കയെ കിവികള്‍ പരാജയപ്പെടുത്തി. ടോസ് നേടിയ ന്യൂസിലന്‍ഡ് ലങ്കയെ ബാറ്റിങ്ങിനയച്ചു. നായകന് കെയ്ന്‍ വില്യംസണിന്റെ തീരുമാനം ശരിവയ്ക്കും വിധം പന്തെറിഞ്ഞ ബൗളര്‍മാര്‍ ലങ്കയെ 46.4 ഓവറില്‍ 171 റണ്‍സിന് പുറത്താക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ അഞ്ചു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞെങ്കിലും ജയം ഇനായാസം സ്വന്തമാക്കി. സ്കോര്‍: ശ്രീലങ്ക 46.4 ഓവറില്‍ 171. ന്യൂസിലന്‍ഡ് 23.2 ഓവറില്‍ 172. വിജയത്തോടെ സാങ്കേതികമായി മാത്രമാണ് കിവികളുടെ സെമി പ്രുേലാുവശനത്തിന് കാലതാമസമുണ്ടായിരിക്കുന്നത്. 160 പന്തുകള്‍ ശേഷിക്കേ വിജയിച്ചതിനാല്‍ കിവികളുടെ നെറ്റ് റണ്‍റേറ്റ് +743 ആണ്. ഒമ്പതു കളികളില്‍നിന്ന് 10 പോയിന്റുള്ള കിവിസ് ആണ് ഇപ്പോള്‍ നാലാമത്. നെറ്റ് റണ്‍റേറ്റ് 0.036 മാത്രമുള്ള പാക്കിസ്ഥാന് സെമിയിലെത്തണമെങ്കില്‍ അദ്ഭുതം സംഭവിക്കണം. അഫ്ഗാന്റെയും അവസ്ഥ വ്യത്യസ്തമല്ല. ഇതോടെ ഇന്ത്യ- ന്യൂസിലന്‍ഡ് സെമിക്ക് സാധ്യത തെളിഞ്ഞു. 10 ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്റ് ബൗള്‍ട്ടാണ് മാന്‍ ഓഫ് ദ മാച്ച്.
ചെറിയ സ്കോറില്‍ ലങ്കയെ പുറത്താക്കിയതോടെ അനായാസ ജയം നടാനായാണ് കിവികള്‍ ക്രീസിലെത്തിയത്. അത് തുടക്കത്തില്‍ത്തന്നെ വിജയിച്ചു. ഒന്നാം വിക്കറ്റില്‍ ഡെവണ്‍ കോണ്‍വെ - രചിന് രവീന്ദ്ര സഖ്യം 86 റണ്‍സ് അടിച്ചെടുത്തു. ഇതോടെ മത്സരം കിവികളുടെ കൈകളിലായെന്നു പറയാം. 42 പന്തില്‍ 45 റണ്‍സെടുത്ത കോണ്‍വെയാണ് ആദ്യം മടങ്ങുന്നത്. ഒമ്പത് ബൗണ്ടറികള്‍ നേടിയ താരത്തെ ദുഷ്മന്ത ചമീര 13-ാം ഓവറില്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ രവീന്ദ്രയും മടങ്ങി. 34 പന്തുകള്‍ നേരിട്ട താരം മൂന്ന് വീതം സിക്സും ഫോറും നേടി. മഹീഷ് തീക്ഷണയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ കെയ്ന്‍ വില്യംസണ് (14) ഡാരില്‍ മിച്ചല്‍ സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. വില്യംസണെ എയ്ഞ്ചലോ മാത്യൂസ് ബൗള്‍ഡാക്കി. പിന്നീടെത്തിയ മാര്‍ക് ചാപ്മാന് (7) റണ്ണൗട്ടായി. ഇതിനിടെ മിച്ചലിനെ മാത്യൂസ് മടക്കി. കേവലം 31 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ മിച്ചല്‍ 43 റണ്‍സ് നേടി. മിച്ചല്‍ മടങ്ങുമ്പോള്‍ കിവീസ് വിജയത്തോടടുത്തിരുന്നു. കിവീസ് സ്കോര്‍ അഞ്ചിന് 162 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മിച്ചല്‍ മടങ്ങുന്നത്. പിന്നീട് വേണ്ട 10 റണ്‍സ് അതിവേഗം ഗ്ലെന്‍ ഫിലിപ്സും (17) ടോം ലാഥവും (2) ചേര്‍ന്ന് നേടി. ശ്രീലങ്കയ്ക്കു വേണ്ടി എയ്ഞ്ചലോ മാത്യൂസ് രണ്ടും മഹീഷ് തീക്ഷണയും ചമീരയും ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ശ്രീലങ്കയ്ക്ക് രണ്ടാം ഓവറിലെ ഓപ്പണര്‍ പാതും നിസങ്കയെ നഷ്ടമായി. രണ്ട് റണ്‍സെടുത്ത നിസങ്കയെ സൗത്തിയുടെ പന്തില്‍ ടോം ലാഥം ക്യാച്ചെടുത്ത് പുറത്താക്കി. സൗത്തിയുടെ പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പെ അനായാസ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട കുശാല്‍ പെരേരെ പിന്നീട് തകര്‍ത്തടിച്ചു.
ഒരറ്റത്ത് കുശാല്‍ പെരേര തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് ലങ്ക തകര്‍ന്നടിയിുകയായിരുന്നു. ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസിനെ(6) ട്രെന്റ് ബോള്‍ട്ട് മടക്കിയപ്പോള്‍ സദീര സമരവിക്രമയെ(1) ബോള്‍ട്ട് തന്നെ വീഴ്ത്തി. കുശാല്‍ പെരേര ബൗണ്ടറികള്‍ക്ക് പിന്നാലെ ബൗണ്ടറി പറത്തി 22 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി ലോകകപ്പിലെ അതിവേഗ ഫിഫ്റ്റി തികച്ചു. ഒമ്പത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു പെരേരയുടെ ഇന്നിംഗ്സ്. എന്നാല്‍ പെരേര അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ചരിത് അസലങ്കയെ(8) ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി.
പിന്നാലെ തകര്‍ത്തടിച്ച കുശാല്‍ പെരേരയെ ലോക്കി ഫെര്ഗൂസന് തന്നെ പുറത്താക്കി. ലോക്കിയുടെ പന്തില്‍ പെരേരയെ സാന്റനര്‍ പിടികൂടുകയായിരുന്നു. 128 റണ്‍സെടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റ് നഷ്ടമായ ടീമിനെ വാലറ്റത്ത് മഹീഷ് തീക്ഷണയും (91 പന്തില്‍ 38) ദില്ഷന് മധുശങ്കയും (48 പന്തില്‍ 19) നടത്തിയ ചെറുത്തുനില്‍പ്പാണ് 171 വരെയെത്തിച്ചത്.കിവി ബൗളര്‍മാരില്‍ ട്രെന്റ് ബൗള്‍ട്ട് 37 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെര്ഗൂസന്, മിച്ചല്‍ സാന്റ്നര്‍, രചിന് രവീന്ദ്ര എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. ഇഷ് സോധിക്ക് പകരം ലോക്കി ഫെര്ഗൂസണ് ടീമിലെത്തി. ശ്രീലങ്ക ഒരു മാറ്റമാണ് വരുത്തിയത്. കശുന്‍ രജിതയ്ക്ക് പകരം ചാമിക കരുണാര്തനെ ടീമിലെത്തി.