

രച്ചിൻ രവീന്ദ്ര
വെല്ലിങ്ടൺ: ന‍്യൂസിലൻഡ് ഓൾറൗണ്ടർ രച്ചിൻ രവീന്ദ്രയ്ക്ക് പരുക്കേറ്റു. ഇതോടെ ഹോം ഗ്രൗണ്ടിൽ ഒക്റ്റോബർ 22ന് ഇന്ത‍്യയ്ക്കെതിരേ ആരംഭിക്കാനിരിക്കുന്ന 5 മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിൽ താരം കളിക്കുന്ന കാര‍്യം സംശയത്തിലായി. പരസ‍്യ ചിത്രീകരണത്തിനിടെയാണ് രച്ചിൻ രവീന്ദ്രയ്ക്ക് പരുക്കേറ്റത്. വളരെ കുറഞ്ഞ കാലംകൊണ്ട് തന്നെ വൈറ്റ് ബോൾ ക്രിക്കറ്റിൽ തന്‍റേതായ ഇടം കണ്ടെത്തിയ താരത്തിന് പകരക്കാരെ തെരഞ്ഞെടുക്കുകയെന്നത് അത്ര എളുപ്പമായിരിക്കില്ല.
പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ ന‍്യൂസിലൻഡ് പ്രഖ‍്യാപിച്ചിട്ടില്ലെങ്കിലും രച്ചിൻ രവീന്ദ്രയ്ക്ക് പകരമായി മൈക്കൽ ബ്രേസ്‌വെൽ, കോൾ മക്കോഞ്ചി എന്നീ താരങ്ങളെ പരിഗണിച്ചേക്കും. ബ്രേസ്‌വെൽ പരിചയസമ്പന്നനായ സ്പിൻ ഓൾറൗണ്ടറും മധ‍്യനിര ബാറ്ററുമായതിനാൽ ടീമിലെടുക്കാൻ സാധ‍്യത കൂടുതലാണ്. ടി20യിൽ കളിച്ച 47 മത്സരങ്ങളിൽ നിന്നും 434 റൺസും 35 വിക്കറ്റും നേടിയിട്ടുണ്ട് ബ്രേസ്‌വെൽ.