ലോകകപ്പിൽ ന്യൂസിലൻഡിനെതിരേ ശ്രീലങ്ക 171 ഓൾഔട്ട് | Live score

Kusal Perera
Kusal Perera

ബംഗളൂരു: ലോകകപ്പിൽ ന്യൂസിലൻഡിനെതിരേ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.4 ഓവറിൽ 171 റൺസിന് ഓൾഔട്ടാ‍യി. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണർ കുശാൽ പെരേര 28 പന്തിൽ 52 റൺസെടുത്തെങ്കിലും മറുവശത്ത് മുറയ്ക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. 128 റൺസെടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റ് നഷ്ടമായ ടീമിനെ വാലറ്റത്ത് മഹീഷ് തീക്ഷണയും (91 പന്തിൽ 38) ദിൽഷൻ മധുശങ്കയും (48 പന്തിൽ 19) നടത്തിയ ചെറുത്തുനിൽപ്പാണ് 171 വരെയെത്തിച്ചത്.

കിവി ബൗളർമാരിൽ ട്രെന്‍റ് ബൗൾട്ട് 37 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെർഗൂസൻ, മിച്ചൽ സാന്‍റ്നർ, രചിൻ രവീന്ദ്ര എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com