ഷായ് ഹോപ്പിന്‍റെ ഒറ്റയാൾ പോരാട്ടം പാഴായി; ന‍്യൂസിലൻഡിന് അഞ്ച് വിക്കറ്റ് ജയം, പരമ്പര

വിൻഡീസ് ഉയർത്തിയ വിജയലക്ഷ‍്യം 33.3 ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ ന‍്യൂസിലൻ‌ഡ് മറികടന്നു
new zeland vs west indies 2nd odi match updates

 ടീം ന‍്യൂസിലൻഡ്

Updated on

നേപ്പിയർ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ന‍്യൂസിലൻഡിന് ജയം. ഇതോടെ കിവീസ് പരമ്പര നേടി. മഴമൂലം 34 ഓവറായി വെട്ടി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 248 റൺസാണ് അടിച്ചെടുത്തത്. 69 പന്തിൽ നിന്ന് 13 ബൗണ്ടറിയും 4 സിക്സും അടക്കം 109 റൺസ് നേടിയ ക‍്യാപ്റ്റൻ ഷായ് ഹോപ്പിനു മാത്രമാണ് വിൻഡീസ് നിരയിൽ തിളങ്ങാനായത്.

എന്നാൽ വിജയലക്ഷ‍്യം 33.3 ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ ന‍്യൂസിലൻ‌ഡ് മറികടന്നു. മറുപടി ബാറ്റിങ്ങിൽ ഡെവോൺ കോൺവെ, രച്ചിൻ രവീന്ദ്ര എന്നിവർ നേടിയ അർധസെഞ്ചുറിയാണ് ടീമിനെ തുണച്ചത്. ഇതോടെ ഷായ് ഹോപ്പിന്‍റെ ഒറ്റയാൾ പോരാട്ടം പാഴായി. ജോൺ ക‍്യാംപൽ (4), കീസി കാർട്ടി (7) ഷെർഫെയ്ൻ റുഥർഫോർഡ് (13), റോസ്റ്റൺ ചേസ് (2) എന്നീ താരങ്ങൾ നിരാശപ്പെടുത്തി. ഒരുവശത്ത് വിക്കറ്റുകൾ തുടരെ തുടരെ വീണപ്പോഴും ഷായ് ഹോപ്പ് വിക്കറ്റ് നഷ്ടപ്പെടുത്താതെ റൺസ് ഉയർത്തുകയായിരുന്നു.

<div class="paragraphs"><p>ഷായ് ഹോപ്പ്</p></div>

ഷായ് ഹോപ്പ്

6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ടീമിനെ ഷായ് ഹോപ്പാണ് തകർച്ചയിൽ നിന്നും രക്ഷിച്ചത്. പക്ഷേ മറുവശത്ത് നിന്ന താരങ്ങൾ‌ക്ക് ഷായ് ഹോപ്പിന് പിന്തുണ നൽകാൻ സാധിക്കാതിരുന്നത് തിരിച്ചടിയായി. ന‍്യൂസിലൻഡിനു വേണ്ടി നഥാൻ സ്മിത്ത് നാലും കൈലി ജാമിസൻ മൂന്നും മിച്ചൽ സാന്‍റ്നർ, ബ്ലെയർ ടിക്ക്‌നർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com