ഹസൻ നവാസിന് സെഞ്ചുറി; മൂന്നാം ടി-20യിൽ പാക്കിസ്ഥാന് മിന്നും ജയം

ന‍്യൂസിലൻഡ് ഉയർത്തിയ വിജയലക്ഷ‍്യം 16 ഓവറിലാണ് പാക്കിസ്ഥാൻ മറികടന്നത്
newzeland vs pakistan 3rd t20 updates

ഹസൻ നവാസ്

Updated on

ഓക്‌ലൻഡ്: ന‍്യൂസിലൻഡിനെതിരായ മൂന്നാം ടി- 20 യിൽ പാക്കിസ്ഥാന് മിന്നും ജയം. ടോസ് നേടിയ പാക്കിസ്ഥാൻ ന‍്യൂസിലൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ന‍്യൂസിലൻഡ് 204 റൺസ് നേടി. ന‍്യൂസിലൻഡ് ഉയർത്തിയ വിജയലക്ഷ‍്യം 16 ഓവറിലാണ് പാക്കിസ്ഥാൻ മറികടന്നത്.

ഓപ്പണിങ് ബാറ്റർ ഹസൻ നവാസിന്‍റെ സെഞ്ചുറിയാണ് പാക്കിസ്ഥാന്‍റെ വിജയത്തിന് കരുത്തേകിയത്. 45 പന്തിൽ 10 ബൗണ്ടറികളും 7 സിക്സറുകളും അടക്കം 105 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ടി- 20 ക്രിക്കറ്റിൽ ഒരു പാക് താരത്തിന്‍റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കൂടിയാണിത്.

ഹസൻ നവാസിന് പുറമെ നായകൻ സൽമാൻ അലി ആഘ അർധ സെഞ്ച്വറി നേടി. 31 പന്തിൽ 6 ബൗണ്ടറികളും രണ്ടു സിക്സറുകളുമടങ്ങുന്നതായിരുന്നു സൽമാന്‍റെ ഇന്നിങ്സ്. മുഹമ്മദ് ഹാരിസിന്‍റെ വിക്കറ്റ് മാത്രമാണ് പാക്കിസ്ഥാനു നഷ്ടമായത്. ന‍്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.

ഒന്നാം ഇന്നിങ്സിൽ മാർക്ക് ചാപ്മാൻ (94) നേടിയ അർധ സെഞ്ചുറിയുടെ ബലത്തിലാണ് ന‍്യൂസിലൻഡ് മികച്ച സ്കോറിലെത്തിയത്. ടിം സീഫെർട്ട് (19), ഡാരിൽ മിച്ചൽ (17), നായകൻ മൈക്കൽ ബ്രേസ്‌വെൽ (31) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് മൂന്നും ഷഹീൻ ഷാ അഫ്രീദി, അബ്രാർ അഹമ്മദ്, അബ്ബാസ് അഫ്രീദി എന്നിവർ രണ്ടും ഷദബ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com