അടുത്ത സ്കൂൾ കായിക മേള കണ്ണൂരിൽ

കായിക മേളയിൽ പ്രായതട്ടിപ്പിൽ അന്വേഷണം നടത്തി, ഉചിതമായ തീരുമാനമെടുക്കും
next sports meet in kannur

അടുത്ത കായിക മേള കണ്ണൂരിൽ

Updated on

തിരുവനന്തപുരം: അടുത്ത വർഷത്തെ കായിക മേള കണ്ണൂരിൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 67-മത് സ്കൂൾ കായിക മേള ചൊവ്വാഴ്ച അവസാനിക്കുകയാണ്. ലോക റെക്കോഡിട്ട് 19,310 കായിക താരങ്ങളാണ് മേളയിൽ പങ്കെടുത്തതെന്ന് മന്ത്രി പറഞ്ഞു.

മേളയിൽ സ്വർണം നേടിയവർക്ക് വീടുവച്ച് നൽകുമെന്നും ഇതിനായി പ്രത്യേക മാനദണ്ഡങ്ങൾ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമാവാൻ സാധ്യതയുള്ളവർക്ക് അവസരമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

കായിക മേളയിൽ പ്രായതട്ടിപ്പിൽ അന്വേഷണം നടത്തുമെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉത്തേജക പരിശോധനയ്ക്ക് ഉള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ഏജൻസികളെ ക്ഷണിക്കുകയും ചെയ്തെങ്കിലും പ്രസ്തുത ഏജൻസികളെത്തിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com