ഫുട്ബോൾ രാജാവ് പെലെയുടെ റെക്കോര്‍ഡ് തകർത്ത് നെ​യ്മ​ര്‍ ജൂ​നി​യ​ര്‍

ഇരട്ടഗോളോടെ 124 മത്സരങ്ങളിൽ നിന്ന് 79 ഗോ​ളു​കളാണ് താരത്തിൻ്റെ നേട്ടം
Neymar jr
Neymar jr

ബ്ര​സീ​ലി​യ: അന്താരാഷ്ട്ര ഫുട്‌ബോളില്‍ പെലെയുടെ ഗോള്‍ റെക്കോര്‍ഡ് തകർത്ത് നെ​യ്മ​ര്‍ ജൂ​നി​യ​ര്‍. ഫു​ട്ബോ​ളി​ല്‍ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത രാ​ജാ​വ് പെ​ലെ ബ്ര​സീ​ലി​നാ​യി 91 ക​ളി​യി​ല്‍ നേ​ടി​യ​ത് 77 ഗോ​ളു​ക​ളാണ് നേടിയിരുന്നത്. ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ബൊ​ളീവി​യക്കെതിരെ ഇ​ന്നു നടന്ന മത്സരത്തിൽ ഒരു ഗോൾ നേടിയതോടെയാണ് നെയ്‌മർ പെലെയുടെ റെക്കോർഡ് മറികടന്നത്. ​മത്സരത്തിൽ നെയ്‌മർ 2 ഗോൾ നേടി.

മത്സരത്തിന് മുമ്പ് 77 ഗോളുമായി പെലെയ്ക്ക് ഒപ്പമായിരുന്നു നെയ്മര്‍. ഇരട്ടഗോളോടെ 125 മത്സരങ്ങളിൽ നിന്ന് 79 ഗോ​ളു​കളാണ് താരത്തിൻ്റെ നേട്ടം. 98 ക​ളി​യി​ല്‍ 62 ഗോ​ള്‍ നേ​ടി​യ റൊ​ണാ​ള്‍ഡോ ന​സാ​രി​യോ​യാ​ണ് ബ്ര​സീ​ലി​യ​ന്‍ ഗോ​ള്‍വേ​ട്ട​ക്കാ​രി​ലെ മൂ​ന്നാ​മ​ന്‍. 56 ഗോ​ളു​ള്ള റൊ​മാ​രി​യോ നാ​ലും 48 ഗോ​ളു​ള്ള സീ​ക്കോ അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. ലോ​ക​ക​പ്പി​ലെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ക്രൊ​യേ​ഷ്യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം ബ്ര​സീ​ല്‍ ആ​ദ്യ​മാ​യാ​ണ് ക​ള​ത്തി​ലി​റങ്ങിയത്.

സൗ​റി ക്ല​ബ് അ​ല്‍ ഹി​ലാ​ലു​മാ​യി​ട്ടാ​ണ് നെ​യ്മ​ര്‍ ഇ​പ്പോ​ള്‍ ക​രാ​റൊ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​രി​ക്കി​നെ തു​ട​ര്‍ന്ന് അ​ദ്ദേ​ത്തി​ന് ഇ​തു​വ​രെ അ​ര​ങ്ങേ​റാ​നാ​യി​ട്ടി​ല്ല. ഒ​രു മാ​സ​ത്തെ വി​ശ്ര​മം വേ​ണ്ടി വ​രു​ന്ന​മെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ ടീം ​അ​റി​യി​ച്ചി​രു​ന്ന​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com