നെ​യ്മ​ര്‍ ബാ​ഴ്സ​യി​ലേ​ക്ക്?

ബാ​ഴ്സ​ലോ​ണ ഉ​ട​മ ലാ​പ്പോ​ര്‍ട്ട നെ​യ്മ​റു​മാ​യി ഇ​ക്കാ​ര്യം ഫോ​ണി​ല്‍ സം​സാ​രി​ച്ച​താ​യും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്.
Neymar Jr.
Neymar Jr.

ബാ​ഴ്സ​ലോ​ണ: ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ബാ​ഴ്സ​യി​ലേ​ക്കെ​ന്നു സൂ​ച​ന. നെ​യ്മ​റെ ഫ്ര​ഞ്ച് ക്ല​ബ്ബാ​യ പാ​രീ സാ​ന്‍ ഷ​ര്‍മെ​യ്നി​ല്‍നി​ന്ന് ലോ​ണ്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​ന്ത​മാ​ക്കാ​നാ​ണ് ബാ​ഴ്സ​യു​ടെ ശ്ര​മം. ഈ ​നീ​ക്കം 100 ശ​ത​മാ​നം പൂ​ര്‍ത്തി​യാ​യി​ല്ലെ​ങ്കി​ലും നെ​യ്മ​റു​ടെ മാ​നേ​ജ​റും ബാ​ഴ്സ​ലോ​ണ അ​ധി​കൃ​ത​രും ത​മ്മി​ലു​ള്ള ച​ര്‍ച്ച അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നാ​ണ് പ്ര​ശ​സ്ത ഫു​ട്ബോ​ള്‍ ജേ​ണ​ലി​സ്റ്റ് ഫ​ബ്രി​സി​യോ റൊ​മാ​നോ ന​ല്‍കു​ന്ന വി​വ​രം. നി​ല​വി​ലെ തു​ക​യി​ല്‍നി​ന്ന് കു​റ​ഞ്ഞ പ്ര​തി​ല​മാ​കും ബാ​ഴ്സ​യി​ല്‍ നെ​യ്മ​ര്‍ക്കു ല​ഭി​ക്കു​ക. നെ​യ്മ​റെ വ​ലി​യ തു​ക മു​ട​ക്കി ടീ​മി​ലെ​ത്തി​ക്കേ​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​ണ് പ​രി​ശീ​ല​ക​ന്‍ സാ​വി​യ്ക്കു​ള്ള​ത്.

സാ​വി​യു​ടെ സ​മ്മ​തം വ​ന്നാ​ല്‍ ഉ​ട​നെ നെ​യ്മ​റെ എ​ത്തി​ക്കാ​ന്‍ ബാ​ഴ്സ​ലോ​ണ മാ​നെ​ജ്മെ​ന്‍റ് ശ്ര​മി​ക്കും. ബാ​ഴ്സ​ലോ​ണ ഉ​ട​മ ലാ​പ്പോ​ര്‍ട്ട നെ​യ്മ​റു​മാ​യി ഇ​ക്കാ​ര്യം ഫോ​ണി​ല്‍ സം​സാ​രി​ച്ച​താ​യും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്.

പോ​ര്‍ച്ചു​ഗ​ല്‍ താ​രം ബെ​ര്‍ണാ​ഡോ സി​ല്‍വ​യെ എ​ത്തി​ക്കാ​നാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ ആ​ദ്യ ശ്ര​മ​മെ​ങ്കി​ലും നെ​യ്മ​റെ കൊ​ണ്ടു​വ​രാ​നാ​ണ് ബാ​ഴ്സ​യു​ടെ ഇ്പ്പോ​ഴ​ത്തെ നീ​ക്കം.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ പ​രു​ക്കും ഫോ​മി​ല്ലാ​യ്മ​യും ത​ള​ര്‍ത്തി​യി​ട്ടും 29 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 18 ഗോ​ളും 16 അ​സി​സ്റ്റും നെ​യ്മ​ര്‍ക്ക് സ്വ​ന്തം പേ​രി​ല്‍ക്കു​റി​ക്കാ​നാ​യി. പ​രു​ക്കി​നെ​ത്തു​ട​ര്‍ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന നെ​യ്മ​ര്‍ പി​എ​സ്ജി​ക്കൊ​പ്പം പ​രി​ശീ​ല​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ലോ​ക റെ​ക്കോ​ഡ് തു​ക​യ്ക്ക് 2020ലാ​ണ് നെ​യ്മ​ര്‍ ബാ​ഴ്സ​യി​ല്‍നി​ന്ന് പി​എ​സ്ജി​യി​ലെ​ത്തു​ന്ന​ത്.

Trending

No stories found.

Latest News

No stories found.