പരുക്കേറ്റ് നിതീഷ് കുമാർ റെഡ്ഡി പുറത്ത്; അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്ക് പഞ്ചാബ് കിങ്സ് താരം‍?

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഇടത് തുടയിലെ പേശികൾക്കേറ്റ പരുക്കാണ് താരത്തിന് വിനയായത്
nitish kumar reddy injured and ruled out for ireland series; suryansh shedge to replace

നിതീഷ് കുമാർ റെഡ്ഡി

Updated on

ന‍്യൂഡൽഹി: ജൂൺ 26ന് അയർലൻഡിനെതിരേ ബെൽഫാസ്റ്റിൽ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ നിന്നും സ്റ്റാർ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി പുറത്ത്. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഇടത് തുടയിലെ പേശികൾക്കേറ്റ പരുക്കാണ് താരത്തിന് വിനയായത്.

താരം എന്ന് തിരിച്ചുവരും എന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. നിതീഷിനെ ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിലും ഉൾപ്പെടുത്തിയിരുന്നു. ഈ സാഹചര‍്യത്തിൽ താരത്തിന് ഇംഗ്ലണ്ടിനെതിരായ പരമ്പരയും നഷ്ടമായേക്കും.

<div class="paragraphs"><p>സൂര‍്യാംശ് ഷെഡ്ഗെ</p></div>

സൂര‍്യാംശ് ഷെഡ്ഗെ

നിതീഷിന്‍റെ പകരക്കാരനായി സൂര‍്യാംശ് ഷെഡ്ഗെയെ പരിഗണിക്കാനാണ് സാധ‍്യത. ഇത് സംബന്ധിച്ച് ബിസിസിഐ ഉടനെ തന്നെ തീരുമാനമെടുത്തേക്കും. 23 കാരനായ സൂര‍്യാംശ് അടുത്തിടെ നടന്ന ശ്രീലങ്ക എയ്ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. പരമ്പരയിൽ 5 മത്സരങ്ങളിൽ നിന്നും 120.49 സ്ട്രൈക്ക്റേറ്റിൽ 147 റൺസ് താരം അടിച്ചെടുത്തിരുന്നു.

രണ്ടു വിക്കറ്റും വീഴ്ത്താൻ താരത്തിന് കഴിഞ്ഞിരുന്നു. ആഭ‍്യന്തര ക്രിക്കറ്റിൽ മുംബൈയ്‌ക്ക് വേണ്ടി കളിക്കുന്ന സൂര‍്യാംശിനെ 2025 ഐപിഎൽ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.

2023ൽ ജയ്ദേവ് ഉനദ്ഘട്ടിന് പകരക്കാരനായി ലഖ്നൗ സൂപ്പർ ജയന്‍റ്സിലെത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. 2026 ഐപിഎൽ സീസണിൽ 7 ഇന്നിങ്സിൽ നിന്നും 175.55 സ്ട്രൈക്ക് റേറ്റിൽ 158 റൺസ് താരം നേടിയിരുന്നു. നേരത്തെ ഹാർദിക് പാണ്ഡ‍്യ‍യും പരുക്കേറ്റ് ടീമിൽ നിന്നും പുറത്തായിരുന്നു. പകരക്കാരനായി നിതീഷ് കളിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് നിതീഷിനും പരുക്കേൽക്കുന്നത്.

logo
Metro Vaartha
www.metrovaartha.com