കമ്മിൻസ് ശാന്തനായ ക‍്യാപ്റ്റൻ: നിതീഷ് റെഡ്ഡി

സമ്മർദഘട്ടങ്ങളെ അതിജീവിക്കാനുള്ള കമ്മിൻസിന്‍റെ കഴിവ് അത്ഭുതകരമാണെന്നും നിതീഷ് പറഞ്ഞു
nitish kumar reddy praises pat cummins

പാറ്റ് കമ്മിൻസ്, നിതീഷ് കുമാർ റെഡ്ഡി

Updated on

ന‍്യൂഡൽഹി: വ‍്യാഴാഴ്ച ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് - സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം നടക്കാനിരിക്കെ സൺറൈസേഴ്സ് ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ പുകഴ്ത്തി നിതീഷ് കുമാർ റെഡ്ഡി.

ശാന്തനായ ക‍്യാപ്റ്റനാണ് കമ്മിൻസെന്നും സമ്മർദഘട്ടങ്ങളെ അതിജീവിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അത്ഭുതകരമാണെന്നും നിതീഷ് പറഞ്ഞു.

ഇത്തരത്തിൽ ഒരു ക‍്യാപ്റ്റന്‍റെ കീഴിൽ കളിക്കുന്നത് താൻ ആസ്വദിക്കുന്നുവെന്നും നിതീഷ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിനെ പാറ്റ് കമ്മിൻസ് ഐപിഎൽ ഫൈനലിൽ എത്തിച്ചിരുന്നു. കൂടാതെ 18 വിക്കറ്റുകളും 136 റൺസും കമ്മിൻസ് കഴിഞ്ഞ സീസണിൽ നേടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com