ഒറ്റ ഇന്ത്യക്കാരില്ലാതെ ഐസിസി ഏകദിന ടീം; ക്യാപ്റ്റൻ ശ്രീലങ്കയിൽനിന്ന്

കഴിഞ്ഞ വർഷം ആകെ മൂന്ന് ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യ കളിച്ചത്. അതിൽ രണ്ടെണ്ണം തോറ്റപ്പോൾ ഒരെണ്ണം ടൈയിലും അവസാനിച്ചു.
Charith Asalanka
ചരിത് അസലങ്ക
Updated on

ദുബായ്: 2024ലെ ഐസിസി ഏകദിന ടീം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ താരങ്ങൾക്ക് ആർക്കും ഇടം പിടിക്കാനായില്ല. കഴിഞ്ഞ വർഷം ആകെ മൂന്ന് ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യ കളിച്ചത്. അതിൽ രണ്ടെണ്ണം തോറ്റപ്പോൾ ഒരെണ്ണം ടൈയിലും അവസാനിച്ചു.

അതേസമയം, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ച ടീമായ ശ്രീലങ്കയിൽ നിന്നാണ് ഐസിസി ടീമിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ- നാലു പേർ. പാക്കിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും മൂന്നു പേർ വീതം ടീമിൽ ഇടം പിടിച്ചു. പാക്കിസ്ഥാൻ കളിച്ച ഒമ്പത് മത്സരങ്ങളിൽ ഏഴിലും ജയിച്ചപ്പോൾ, 14 ഏകദിനങ്ങൾക്കിറങ്ങിയ അഫ്ഗാൻ എട്ട് വിജയം നേടി.

അതേസമയം, കഴിഞ്ഞ വർഷം 18 മത്സരങ്ങൾ കളിച്ച ലങ്ക അതിൽ 12 എണ്ണത്തിൽ ജയിച്ചു. അവരുടെ ക്യാപ്റ്റൻ ചരിത് അസലങ്കയാണ് ഐസിസി ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 16 മത്സരങ്ങൾക്കിറങ്ങിയ അസലങ്ക 50 റൺസ് എന്ന ശരാശരിയോടെ 605 റൺസും നേടിയിരുന്നു. ഇതിൽ ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളും ഉൾപ്പെടുന്നു.

വെസ്റ്റിൻഡീസിന്‍റെ ഷെർഫെയ്ൻ റുഥർഫോർഡാണ് ഏഷ്യക്കു പുറത്തു നിന്ന് ടീമിൽ ഉൾപ്പെട്ട ഏക താരം. 2023ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച റുഥർഫോർഡ് കഴിഞ്ഞ വർഷം 106 റൺ ശരാശരിയിൽ 425 റൺസ് സ്കോർ ചെയ്തിരുന്നു.

ടീം ഇങ്ങനെ:

  1. ചരിത് അസലങ്ക (ക്യാപ്റ്റൻ - ശ്രീലങ്ക)

  2. സയിം അയൂബ് (പാക്കിസ്ഥാൻ)

  3. റഹ്മാനുള്ള ഗുർബാസ് (അഫ്ഗാനിസ്ഥാൻ)

  4. പാഥും നിശങ്ക (ശ്രീലങ്ക)

  5. കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ - ശ്രീലങ്ക)

  6. ഷെർഫെയ്ൻ റുഥർഫോർഡ് (വെസ്റ്റിൻഡീസ്)

  7. അസ്മത്തുള്ള ഒമർസായ് (അഫ്ഗാനിസ്ഥാൻ)

  8. വനിന്ദു ഹസരംഗ (ശ്രീലങ്ക)

  9. ഷഹീൻ ഷാ അഫ്രീദി (പാക്കിസ്ഥാൻ)

  10. ഹാരിസ് റൗഫ് (പാക്കിസ്ഥാൻ)

  11. എ.എം. ഗസൻഫാർ (അഫ്ഗാനിസ്ഥാൻ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com