ലൈല്‍സിന് ട്രിപ്പിൾ

19.52 സെ​ക്ക​ന്‍ഡി​ലാ​ണ് ലൈ​ല്‍സ് 200 മീ​റ്റ​ര്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ത്.
ലൈല്‍സിന് ട്രിപ്പിൾ

ബു​ഡാ​പെ​സ്റ്റ്: സ്പ്രി​ന്‍റി​ലെ ഏ​റ്റ​വും ഗ്ലാ​മ​റ​സ് ഇ​ന​ങ്ങ​ളാ​യ നൂ​റ് മീ​റ്റ​റി​ലും 200 മീ​റ്റ​റി​ലും ലോ​ക ചാം​പ്യ​ന്‍ അ​മെ​രി​ക്ക​യു​ടെ നോ​ഹ ലൈ​ല്‍സ്. നി​ല​വി​ലെ ചാം​പ്യ​നെ അ​ട്ടി​മ​റി​ച്ച് 100 മീ​റ്റ​റി​ല്‍ ജേ​താ​വാ​യ നോ​ഹ ലൈ​ല്‍സ് ത​ന്‍റെ കു​ത്ത​ക ഇ​ന​മാ​യ 200 മീ​റ്റ​റി​ലെ കി​രീ​ടം നി​ല​നി​ര്‍ത്തി. 19.52 സെ​ക്ക​ന്‍ഡി​ലാ​ണ് ലൈ​ല്‍സ് 200 മീ​റ്റ​ര്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് നോ​ഹ ലോ​ക ചാം​പ്യ​ന്‍ഷി​പ്പി​ലെ 200 മീ​റ്റ​ര്‍ ചാം​പ്യ​നാ​കു​ന്ന​ത്.

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ 100, 200 മീ​റ്റ​ര്‍ കി​രീ​ട​ങ്ങ​ള്‍ ഒ​രാ​ള്‍ സ്വ​ന്ത​മാ​ക്കു​ന്ന​ത് 8 വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷ​മാ​ണ്. 2015ല്‍ ​ഉ​സൈ​ന്‍ ബോ​ള്‍ട്ടാ​ണ് അ​വ​സാ​ന​മാ​യി സ്പ്രി​ന്‍റ് ഡ​ബി​ള്‍ തി​ക​ച്ച​ത്.

അ​തേ​സ​മ​യം, വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ 100 മീ​റ്റ​റി​ല്‍ ചാം​പ്യ​നാ​യ അ​മെ​രി​ക്ക​യു​ടെ ഷാ​കാ​രി റി​ച്ചാ​ര്‍ഡ്‌​സ​ണ് 200 മീ​റ്റ​റി​ല്‍ മൂ​ന്നാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. ഈ​യി​ന​ത്തി​ല്‍ വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്താ​യ ജ​മൈ​ക്ക​യു​ടെ ഷെ​റി​ക്ക ജാ​ക്‌​സ​ന്‍ സ്വ​ര്‍ണ​മ​ണി​ഞ്ഞു. ച​രി​ത്ര​ത്തി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ സ​മ​യം കു​റി​ച്ച ഷെ​റി​ക്ക​യ്ക്ക് (21.41 സെ​ക്ക​ന്‍ഡ്) ഫ്‌​ലോ​റ​ന്‍സ് ഗ്രി​ഫി​ത്ത് ജോ​യു​ടെ പേ​രി​ലു​ള്ള ലോ​ക റെ​ക്കോ​ര്‍ഡ് ന​ഷ്ട​മാ​യ​ത് (21.34 സെ​ക്ക​ന്‍ഡ്) നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ്. യു​എ​സി​ന്‍റെ ഗാ​ബി തോ​മ​സി​നാ​ണ് വെ​ള്ളി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com