അഡ്രിയാൻ ലൂണയ്ക്കു പിന്നാലെ നോഹ സദോയ് ബ്ലാസ്റ്റേഴ്സ് വിട്ടു

വരുന്ന സീസണിൽ ഇൻഡോനേഷ‍്യൻ ക്ലബ്ബിനു വേണ്ടി താരം കളിക്കുമെന്നാണ് റിപ്പോർട്ടുകൾ
noah sadaoui left kerala blasters

നോഹ സദോയ്

Updated on

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം നോഹ സദോയ് ക്ലബ്ബ് വിട്ടു. വായ്പാടിസ്ഥാനത്തിലാണ് നോഹ ക്ലബ്ബ് വിട്ടത്. വരുന്ന സീസണിൽ ഇൻഡോനേഷ‍്യൻ ക്ലബ്ബിനു വേണ്ടി താരം കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.

നോഹയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പരസ്പര ധാരണയോടെയാണ് വായ്പ കരാറിലെത്തിയത്. 2026 മേയ് 31 വരെയാണ് കരാർ കാലാവധി. നോഹ ഇനി ക്ലബ്ബിലേക്ക് തിരിച്ചെത്തുമോയെന്ന ആശങ്കയിലാണ് ആരാധകർ.

ഐഎസ്എൽ പ്രതിസന്ധി തുടരുന്ന സാഹചര‍്യത്തിൽ അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സ് ക‍്യാപ്റ്റൻ അഡ്രിയാൻ ലൂണ ക്ലബ്ബ് വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നോഹ സദോയും ക്ലബ്ബ് വിടുന്നത്. മൊറോക്കൻ താരമായ നോഹ 2024ലാണ് എഫ്സി ഗോവ വിട്ട് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

19 മത്സരങ്ങൾ കളിച്ച താരം ഏഴു ഗോളുകൾ നേടിയിട്ടുണ്ട്. നോഹയുടെ പുതിയ ദൗത‍്യത്തിന് ബ്ലാസ്റ്റേഴ്സ് സമൂഹമാധ‍്യമങ്ങളിലൂടെ അഭിനന്ദനം അറിയിച്ചു. നിലവിൽ മൂന്നു വിദേശ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ തുടരുന്നത്. എന്നാൽ ട്രാൻസ്ഫർ വിൻഡോ ജനുവരിയിൽ ആരംഭിക്കുന്നതിനാൽ ഇവർ ടീമിൽ തുടരുന്നത് സംശയത്തിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com