ജോ​ക്കോ​വി​ച്ച് ഗ്രാൻഡ്സ്‌ലാമുകളുടെ രാജാവ്

അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ടെ 11 ഗ്രാ​ന്‍ഡ്സ്ലാ​മു​ക​ള്‍ അ​ധി​കം. ന​ദാ​ലി​ന് 22ഉം ​ഫെ​ഡ​റ​ര്‍ക്ക് അ​തേ 20ഉം
novak djokovic
novak djokovic

കൊ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ള്‍ കൊ​വി​ഡ് വാ​ക്സി​നു​ക​ള്‍ വി​ക​സി​പ്പി​ച്ചി​രു​ന്നു. വാ​ക്സി​നെ​ടു​ക്കാ​ത്ത താ​ര​ങ്ങ​ള്‍ക്ക് ടെ​ന്നീ​സ് ചാം​പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ഓ​സ്ട്രേ​ലി​യ​ന്‍, യു​എ​സ് സം​ഘാ​ട​ക​ര്‍ നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ല്‍, വാ​ക്സി​ന്‍ എ​ടു​ക്കി​ല്ല എ​ന്ന നി​ല​പാ​ടാ​യി​രു​ന്നു ജോ​ക്കോ​യു​ടേ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ 2022ല്‍ ​ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ലും യു​എ​സ് ഓ​പ്പ​ണി​ലും ജോ​ക്കോ​വി​ച്ചി​ന് അ​വ​സ​രം നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, 2023ല്‍ ​ഈ ര​ണ്ട് ഗ്രാ​ന്‍ഡ്സ്ലാ​മു​ക​ളും നേ​ടി ജോ​ക്കോ മ​ധു​ര​പ്ര​തി​കാ​രം ചെ​യ്തി​രി​ക്കു​ക​യാ​ണ്.

"എ​നി​ക്ക് പ​ശ്ചാ​ത്താ​പ​മി​ല്ല. പ​ശ്ചാ​ത്താ​പം നി​ങ്ങ​ളെ ത​ട​ഞ്ഞു​നി​ര്‍ത്തു​ക​യും അ​ടി​സ്ഥാ​ന​പ​ര​മാ​യി നി​ങ്ങ​ളെ ഭൂ​ത​കാ​ല​ത്തി​ല്‍ ജീ​വി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ജീ​വി​ത​ത്തി​ലൂ​ടെ ഞാ​ന്‍ പ​ഠി​ച്ചു."

അ​തു​കൊ​ണ്ട് ഏ​തെ​ങ്കി​ലും കാ​ര്യ​ത്തി​ല്‍ പ​ശ്ചാ​ത്താ​പ​ഭാ​ര​ത്താ​ല്‍ ജീ​വി​ക്കാ​ന്‍ എ​നി​ക്ു താ​ത്പ​ര്യ​മി​ല്ല. ഭാ​വി​യി​ല്‍ വ​ള​രെ​യ​ധി​കം മു​ന്നേ​റാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​പ്പോ​ഴ​ത്തെ നി​മി​ഷ​ത്തി​ലെ​ന്ന​പോ​ലെ എ​നി​ക്ക് ജീ​വി​ക്ക​ണം. തീ​ര്‍ച്ച​യാ​യും ഭാ​വി​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക, ഒ​രു ന​ല്ല ഭാ​വി സൃ​ഷ്ടി​ക്കു​ക. അ​താ​ണ് ആ​ഗ്ര​ഹം. - ജോ​ക്കോ​വി​ച്ച് യു​എ​സ്, ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ന​ഷ്ട​ത്തെ​ക്കു​റി​ച്ച് ഇ​ങ്ങ​നെ പ​റ​ഞ്ഞു.

  • 2008ലാ​ണ് ജോ​ക്കോ​വി​ച്ച് ത​ന്‍റെ ഗ്രാ​ന്‍ഡ് സ്ലാം ​വേ​ട്ട ആ​രം​ഭി​ക്കു​ന്ന​ത്. ജോ ​വി​ല്‍ഫ്ര​ഡ് സോം​ഗ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ആ ​വ​ര്‍ഷ​ത്തെ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ജോ​ക്കോ​വി​ച്ച് സ്വ​ന്ത​മാ​ക്കി.

  • ക​രി​യ​റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള ഗ്രാ​ന്‍ഡ്സ്ലാ​മും ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ത​ന്നെ, 10.

  • 2011ലും ​ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ജോ​ക്കോ നേ​ടി. ആ​ദ്യ​മാ​യി വിം​ബി​ള്‍ഡ​ണ്‍ കി​രീ​ടം നേ​ടു​ന്ന​ത് 2011ലാ​ണ്. അ​ന്ന റാ​ഫേ​ല്‍ ന​ദാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ജോ​ക്കോ​യു​ടെ കി​രീ​ട​നേ​ട്ടം. അ​തേ​വ​ര്‍ഷം ത​ന്നെ ന​ദാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി യു​എ​സ് ഓ​പ്പ​ണും ജോ​ക്കോ നേ​ടി. പി​ന്നീ​ട് അ​ഞ്ചു വ​ര്‍ഷം കൂ​ടി കാ​ത്തി​രു​ന്ന് 2016ലാ​ണ് ജോ​ക്കോ ആ​ദ്യ​മാ​യി ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ നേ​ടു​ന്ന​ത്. എ​തി​രാ​ളി ബ്രി​ട്ട​ന്‍റെ ആ​ന്‍ഡി മു​റെ​യും. ഗ്രാ​ന്‍ഡ് സ്ലാം ​ഫൈ​ന​ലു​ക​ളി​ല്‍ നാ​ലു ത​വ​ണ വീ​തം ന​ദാ​ലി​നെ​യും ഫെ​ഡ​റ​റെ​യും ജോ​ക്കോ​വി​ച്ച് തോ​ല്‍പ്പി​ച്ചു.

  • മൂ​ന്നു ഗ്രാ​ന്‍ഡ്സ്ലാ​മു​ക​ള്‍ നാ​ലു വ​ര്‍ഷം നേ​ടു​ന്ന ഏ​ക താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ട​വും ഇ​പ്പോ​ള്‍ ജോ​ക്കോ​വി​ച്ചി​ന് സ്വ​ന്തം.

  • പു​രു​ഷ വ​നി​താ വി​ഭാ​ഗ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ല്‍ മാ​ര്‍ഗ​ര​റ്റ് കോ​ര്‍ട്ടാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​ന്‍ഡ്സ്ലാ​മു​ക​ള്‍ നേ​ടി​യ താ​രം, 24. അ​തി​നൊ​പ്പ​മാ​ണ് ജോ​ക്കോ​വി​ച്ച് ഇ​പ്പോ​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. സെ​റീ​ന വി​ല്യം​സ് 23ഉം ​റാ​ഫേ​ല്‍ ന​ദാ​ലും സ്റ്റെ​ഫി ഗ്രാ​ഫും 22 വീ​തം ഗ്രാ​ന്‍ഡ് സ്ലാ​മു​ക​ള്‍ സ്വ​ന്ത​മാ​ക്കി.

  • 2018 സെ​പ്റ്റം​ബ​റി​ല്‍ ഗ്രാ​ന്‍ഡ് സ്ലാ​മു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ സാ​ക്ഷാ​ല്‍ ഫെ​ഡ​റ​റാ​യി​രു​ന്നു മു​ന്നി​ല്‍, 20 എ​ണ്ണം. 17 ഗ്രാ​ന്‍ഡ്സ്ലാ​മു​ക​ളു​മാ​യി ന​ദാ​ല്‍ ര​ണ്ടാ​മ​തും. അ​ത് 2023 സെ​പ്റ്റം​ബ​ര്‍ എ​ത്തു​മ്പോ​ള്‍ ജോ​ക്കോ​വി​ച്ചി​നൊ​പ്പം 24 ഗ്രാ​ന്‍ഡ്സ്ലാ​മു​ക​ള്.

  • അ​താ​യ​ത് അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ടെ 11 ഗ്രാ​ന്‍ഡ്സ്ലാ​മു​ക​ള്‍ അ​ധി​കം. ന​ദാ​ലി​ന് 22ഉം ​ഫെ​ഡ​റ​ര്‍ക്ക് അ​തേ 20ഉം.

  • 31-ാം ​വ​യ​സി​ല്‍ കേ​വ​ലം 12 ഗ്രാ​ന്‍ഡ്സ്ലാ​മു​ക​ളാ​യി​രു​ന്നു ജോ​ക്കോ​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍, പി​ന്നീ​ടു​ള്ള അ​ഞ്ചു വ​ര്‍ഷ​ങ്ങ​ളി​ല്‍ 36കാ​ര​നാ​യ ജോ​ക്കോ സ്വ​ന്ത​മാ​ക്കി​യ​ത് 12 ഗ്രാ​ന്‍ഡ്സ്ലാ​മു​ക​ള്‍ കൂ​ടി​യാ​ണ്.

  • ഈ ​വ​ര്‍ഷ​ത്തെ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും ഫ്ര​ഞ്ച് ഓ​പ്പ​ണും ഇ​പ്പോ​ള്‍ യു​എ​സ് ഓ​പ്പ​ണും ജോ​ക്കോ​യു​ടെ പ​ക്ക​ലാ​യി.

  • 36 ഗ്രാ​ന്‍ഡ്സ്ലാം ഫൈ​ന​ലു​ക​ളി​ല്‍ ക​ളി​ച്ച ജോ​ക്കോ 24ലും ​കി​രീ​ടം ചൂ​ടി. ക​രി​യ​റി​ല്‍ 361 വി​ജ​യ​ങ്ങ​ളും 48 പ​രാ​ജ​യ​ങ്ങ​ളും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com