lionel messi
lionel messi

മെ​സി​ക്കൊ​പ്പം 10ാം ന​മ്പ​റും വി​ര​മി​ക്കും

അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി ഞ​ങ്ങ​ള്‍ക്ക് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ഏ​റ്റ​വും ചെ​റി​യ കാ​ര്യ​മാ​ണി​ത്

ബ്യൂ​ണ​സ് ഐ​റി​സ്: അ​ര്‍ജ​ന്‍റൈ​ന്‍ ഫു​ട്ബോ​ളി​ല്‍ മ​റ്റൊ​രു പ​ത്താം ന​മ്പ​ര്‍ ജേ​ഴ്സി​ ഇനി ഉണ്ടായേക്കില്ല. ഇ​തി​ഹാ​സ താ​ര​ത്തി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി പ​ത്താം ന​മ്പ​ര്‍ ജേ​ഴ്സി​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വി​ര​മി​ക്കു​മെ​ന്ന് റി​പ്പോ​ര്‍ട്ട്. അ​ര്‍ജ​ന്‍റൈ​ന്‍ ഫു​ട്ബോ​ളി​ന് മെ​സി ന​ല്‍കി​യ സം​ഭാ​വ​ന​ക​ളോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഐ​ക്കോ​ണി​ക് പ​ത്താം ന​മ്പ​ര്‍ ജേ​ഴ്സി പി​ന്‍വ​ലി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

അ​ര്‍ജ​ന്‍റീ​ന ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ക്ലോ​ഡി​യോ ടാ​പി​യ​യാ​ണ് ഇ​ക്കാ​ര്യം വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്. 'മെ​സി ദേ​ശീ​യ ടീ​മി​ല്‍ നി​ന്ന് വി​ര​മി​ക്കു​മ്പോ​ള്‍, അ​ദ്ദേ​ഹ​ത്തി​ന് ശേ​ഷം മ​റ്റാ​രെ​യും പ​ത്താം ന​മ്പ​ര്‍ ധ​രി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല. അ​ദ്ദേ​ഹ​ത്തി​നോ​ടു​ള്ള ബ​ഹു​മാ​ന സൂ​ച​ക​മാ​യി പ​ത്താം ന​മ്പ​ര്‍ ജേ​ഴ്സി​യും വി​ര​മി​ക്കും. അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി ഞ​ങ്ങ​ള്‍ക്ക് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ഏ​റ്റ​വും ചെ​റി​യ കാ​ര്യ​മാ​ണി​ത്' ക്ലോ​ഡി​യോ ടാ​പി​യ പ​റ​ഞ്ഞു.

ഇ​തി​നു​മു​ന്‍പ് അ​ര്‍ജ​ന്‍റൈ​ന്‍ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യും പ​ത്താം ന​മ്പ​ര്‍ ജേ​ഴ്സി​യാ​ണ് ധ​രി​ച്ച​ത്. 2002ല്‍ ​മ​റ​ഡോ​ണ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി പ​ത്താം ന​മ്പ​ര്‍ ജേ​ഴ്സി പി​ന്‍വ​ലി​ക്കാ​ന്‍ അ​ര്‍ജ​ന്‍റീ​ന ഫു​ട്ബോ​ള്‍ ബോ​ര്‍ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ന്ന​ത്തെ ലോ​ക​ക​പ്പി​ല്‍ എ​ല്ലാ ടീ​മു​ക​ളും ഒ​ന്ന് മു​ത​ല്‍ 23 വ​രെ​യു​ള്ള ന​മ്പ​ര്‍ ജ​ഴ്സി​ക​ള്‍ ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്ന ഫി​ഫ നി​യ​മ​പ്ര​കാ​രം എ​എ​ഫ്എ ആ ​തീ​രു​മാ​നം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com