ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം റിലീസ് ചെയ്തു | Video

ഗാനത്തിൽ യുസ്‌വേന്ദ്ര ചഹലിന്‍റെ ഭാര്യ ധനശ്രീ വർമയും

മുംബൈ: ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. 'ദില്‍ ജഷ്ന് ഭോലേ' എന്ന ഗാനം‍ ബോളിവുഡ് താരം രണ്‍വീര്‍ സിങും യുട്യൂബര്‍ ധനശ്രീ വര്‍മ്മയും ചേർന്നാണ് അഭിനയിച്ച് അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിന്‍റെ ഭാര്യയാണ് ധനശ്രീ വര്‍മ. പ്രീതം ചക്രവര്‍ത്തി സംഗീതമൊരുക്കിയ ഗാനത്തിന് ശ്ലോക് ലാലും സാവേരി വര്‍മ്മയുമാണ് വരികളെഴുതിയിരിക്കുന്നത്.

പ്രീതത്തിനൊപ്പം നകാശ് അസീസ്, ശ്രീരാമ ചന്ദ്ര, അമിത് മിശ്ര, ജോണിറ്റ ഗാന്ധി, അകാസ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com