ഒരു തരത്തിലും ടെന്നിസ് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ആന്‍ഡി മറെ; വൈറലായി വിരമിക്കല്‍ ട്വീറ്റ്

മുന്‍ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരമായിരുന്നു മറെ
Andy murray
Andy Murray
Updated on

ലണ്ടന്‍: ടെന്നീസ് ഇതിഹാസം ആന്‍ഡി മറെ വിരമിച്ചു. ഒളിംപിക്‌സിലെ തന്‍റെ അവസാന മത്സരത്തോടെയായിരുന്നു വിടവാങ്ങല്‍. താരം എക്‌സില്‍ പങ്കുവച്ച ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു തരത്തിലും ടെന്നിസ് ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് ട്വീറ്റിൽ പറയുന്നത്.

റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് ഇവരെല്ലാം അരങ്ങുവാണിരുന്ന കാലഘട്ടത്തിലാണ് മൂന്ന് ഗ്രാന്‍ഡ്‌സ്ലാം കിരീടം മറേ സ്വന്തമാക്കുന്നത്. ഇതിൽ രണ്ട് വിംബിൾഡൺ കിരീടങ്ങളും ഒരു യുഎസ് ഓപ്പണും ഉൾപ്പെടുന്നു.

മുന്‍ലോക ഒന്നാം നമ്പര്‍ താരമായിരുന്ന മറെ പിന്നീട് ഇടുപ്പിന് പരുക്കേറ്റതുമൂലം തിരിച്ച്‌വരവില്‍ ഫോം കണ്ടെത്താനായിരുന്നില്ല. ഒളിംപിക്‌സിലേത് തന്‍റെ അവസാന മത്സരമായിരിക്കുമെന്ന് താരം നേരത്തേതന്നെ വെളിപ്പെടുത്തിയിരുന്നു. സിംഗിൾസില്‍ മത്സരിക്കാതിരുന്ന മറെ ഇത്തവണ ഡബിള്‍സിലാണ് മത്സരിച്ചത്.

ഡാന്‍ ഇവാന്‍സിനൊപ്പമാണ് താരം ഇത്തവണ ഒളിംപിക്‌സില്‍ മത്സരിച്ചത്. ആദ‍്യ രണ്ട് റൗണ്ടുകളിലും വിജയിച്ച് ക്വാര്‍ട്ടറിലാണ് പരാജയപ്പെട്ടത്. മത്സരശേഷം ആരാധകര്‍ എഴുന്നേറ്റുനിന്ന് കൈയടിച്ച് താരത്തിന് യാത്രയയപ്പ് നൽകി.

ഒളിംപിക്‌സ് ടെന്നിസില്‍ രണ്ട് തവണ സ്വര്‍ണം നേടിയിട്ടുണ്ട് മറെ. 2012ല്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com