'വെല്ലുവിളികളെ തലയുയര്‍ത്തി നേരിടുക, ശക്തമായി തിരിച്ചുവരൂ..!!'; വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി പി.ടി. ഉഷയുമായി ഫോണില്‍ സംസാരിച്ചുവെന്നും സാധ്യമയതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്
champion among champions: pm modi on twitter on vinesh phogat disqualified
'വെല്ലുവിളികളെ തലയുയര്‍ത്തി നേരിടുക, ശക്തമായി തിരിച്ചുവരൂ..!!'; വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് പ്രധാനമന്ത്രി
Updated on

പാരിസ്: ഒളിംപിക്സിൽ അയോഗ്യയാക്കിയ, ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ. വിനേഷ് ഇന്ത്യയുടെ അഭിമാനമെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'വിനേഷ് ഫോഗട്ട് ചാംപ്യന്മാരില്‍ ചാംപ്യനാണ്. നിങ്ങൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനപ്പിക്കുന്നതാണ്. തന്‍റെ നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ കഴിയില്ല. അതേസമയം, നിങ്ങള്‍ പ്രതിരോധത്തിന്‍റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയര്‍ത്തി നേരിടുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരൂ..! ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു'- മോദിയുടെ വാക്കുകള്‍.

പ്രധാനമന്ത്രി പാരീസിലുള്ള ഇന്ത്യൻ ഒളിംപിക് കമ്മിറ്റി അധ്യക്ഷയായ പി.ടി. ഉഷയുമായി ഫോണില്‍ സംസാരിച്ചുവെന്നും ഇക്കാര്യത്തില്‍ ഇന്ത്യക്ക് എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന് ആരാഞ്ഞുവെന്നും ഇക്കാര്യത്തിൽ സാധ്യമയതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. പാരിസ് ഒളിംപിക്സിൽ ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് ഫൈനൽ നടക്കാനിരിക്കെയാണ് താരത്തിന് അ​യോ​ഗ്യത ലഭിച്ചത്. ഭാരപരിശോധനയിൽ അനുവദനീയമായതിലും 100 ഗ്രാം കൂടുതലായതിനാൽ അ​യോ​ഗ്യതയാവുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com