ഒളിംപിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ

സ്വപ്നിൽ കുശാലെയാണ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ വെങ്കലം സ്വന്തമാക്കിയത്. ഈയിനത്തിൽ ഇന്ത്യയുടെ ഒളിംപിക് മെഡൽ നേട്ടം ചരിത്രത്തിൽ ആദ്യം.
Swapnil Kusale
സ്വപ്നിൽ കുശാലെ
Updated on

പാരിസ്: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒളിംപിക്സിൽ മൂന്നാം മെഡൽ. സ്വപ്നിൽ കുശാലെയാണ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിന്‍റെ ഫൈനലിൽ വെങ്കലം സ്വന്തമാക്കിയത്. ഈയിനത്തിൽ ഇന്ത്യക്ക് ഒളിംപിക് മെഡൽ കിട്ടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഒരു ഘട്ടത്തിൽ ആറാം സ്ഥാനത്തേക്കു പോയ ശേഷമാണ് വീരോചിതമായ തിരിച്ചുവരവിലൂടെ സ്വപ്നിൽ മൂന്നാം സ്ഥാനം പിടിച്ചെടുത്തത്.

451.4 പോയിന്‍റാണ് സ്വപ്നിൽ നേടിയത്. നേരത്തെ മനു ഭാകറിലൂടെയാണ് ഇന്ത്യ ഒളിംപ്കിസ് മെഡൽ പട്ടികയിൽ ഇടംപിടിച്ചത്. ഇതിനു പിന്നാലെ സരബ്ജോത് സിങ്ങുമായി ചേർന്ന് മിക്സഡ് ടീം ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.

മഹാരാഷ്‌ട്ര സ്വദേശിയായ സ്വപ്നിൽ, ഇന്ത്യൻ റെയിൽവേസിൽ ടിക്കറ്റ് കലക്റ്ററായാണ് കരിയർ തുടങ്ങിയത്. ഒളിംപിക്സിൽ പങ്കെടുക്കുന്നത് ഇതാദ്യം.

ഷൂട്ടിങ്ങിൽ ആരെയും മാതൃകയാക്കിയിട്ടില്ലെന്നു പറയുന്ന സ്വപ്നിൽ, ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണിയെയാണ് മാതൃകയാക്കിയിരിക്കുന്നത്. ധോണിയും റെയിൽവേയിൽ ടിക്കറ്റ് കലക്റ്ററായാണ് കരിയർ ആരംഭിക്കുന്നത്. ധോണിയുടെ ബയോപിക് പലവട്ടം ആവർത്തിച്ചു കണ്ടിട്ടുണ്ടെന്നും സ്വപ്നിൽ പറയുന്നു.

പ്രസിഡന്‍റ് ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവർ കുശാലെയെ അഭിനന്ദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com