ഒളിംപിക്സ്: മൂന്നാം മെഡലിനരികെ മനു ഭാകർ

ഇന്ത്യൻ ഷൂട്ടർ 25 മീറ്റർ പിസ്റ്റൾ ഇനത്തിന്‍റെ ഫൈനലിൽ; ഒരു ഘട്ടത്തിൽ മനുവിനെക്കാൾ മുന്നിലായിരുന്ന ഇഷ സിങ്ങിനു പക്ഷേ യോഗ്യതാ റൗണ്ട് മറികടക്കാൻ സാധിച്ചില്ല.
Manu Bhaker one shot away from 3rd gold in Paris Olympics 2024
മനു ഭാകർ: മൂന്നാം ഒളിംപിക് മെഡൽ ഒരു ബുള്ളറ്റ് അകലെ
Updated on

പാരിസ്: ഒളിംപിക്സിലെ മൂന്നാം മെഡൽ നേട്ടം ഇന്ത്യൻ ഷൂട്ടർ മനു ഭാകറിന് കൈയെത്തും ദൂരത്ത്. 25 മീറ്റർ പിസ്റ്റൾ ഇനത്തിന്‍റെ ഫൈനലിൽ കടന്നതോടെയാണ് മനു ചരിത്ര നേട്ടത്തിന് അരികിലെത്തിയിരിക്കുന്നത്.

യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനവുമായാണ് മനുവിന്‍റെ മുന്നേറ്റം. പരമാവധി കിട്ടാവുന്ന അറുനൂറിൽ, 590 പോയിന്‍റും ഇരുപത്തിരണ്ടുകാരി സ്വന്തമാക്കി. പ്രിസിഷൻ ഘട്ടത്തിൽ 294 പോയിന്‍റും റാപ്പിഡ് ഘട്ടത്തിൽ 296 പോയിന്‍റുമാണ് നേടിയത്.

നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ സിംഗിൾസ്, മിക്സഡ് ടീം ഇനങ്ങളിൽ മനു ഭാകർ വെങ്കലം നേടിയിരുന്നു. പാരിസ് ഒളിംപിക്സ് ഏഴാം ദിനത്തിൽ എത്തി നിൽക്കുമ്പോഴും ഇന്ത്യയുടെ മെഡൽ പട്ടികയിൽ ആകെയുള്ളത് ഈ രണ്ടു മെഡലുകൾ മാത്രം.

അതേസമയം, മനുവിനൊപ്പം 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ഇഷ സിങ് യോഗ്യതാ റൗണ്ടിന്‍റെ ഒരു ഘട്ടത്തിൽ ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും ആകെ 581 പോയിന്‍റ് മാത്രമാണ് നേടാനായത്. അങ്ങനെ പതിനെട്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചു, ഫൈനലിൽ ഇടം കിട്ടിയതുമില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com