മനു ഭാകറിന് മൂന്നാം മെഡലില്ല; 25 മീറ്റര്‍ പിസ്റ്റൾ ഫൈനലിൽ നാലാം സ്ഥാനത്ത്

നിലവിൽ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും 10 മീറ്റർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിലും താരം 2 വെങ്കലങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചു
Paris Olympics Manu Bhaker misses hatrick medal
മനു ഭാകറിന് മൂന്നാം മെഡലില്ല; 25 മീറ്റര്‍ പിസ്റ്റൾ ഫൈനലിൽ നാലാം സ്ഥാനത്ത്
Updated on

പാരിസ്: ഒളിംപിക്‌സില്‍ ഹാട്രിക്ക് മെഡലുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന സ്വപനവുമായി ഫൈനലിനിറങ്ങിയ മനു ഭാകറിന് മെഡൽ നഷ്ടം. ശനിയാഴ്ച നടന്ന വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ആദ്യ ഘട്ടങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ മനുവിനു പക്ഷേ നിര്‍ണായക നിമിഷത്തില്‍ ഒരു ഷോട്ട് പിഴച്ച് 28 പോയിന്‍റില്‍ മനു ഒതുങ്ങുകയായിരുന്നു. സ്റ്റേജ് 2 എലിമിനേഷനിലെ അവസാന സീരീസുകളിലെ മോശം പ്രടനമാണ് താരത്തിന് തിരിച്ചടിയായത്. എട്ടാം സീരിസിൽ 2 പോയന്‍റ് മാത്രം നേടിയ മനുവിനെ പിന്തളി ഹംഗറിയുടെ വെറോണിക്ക മേജർ വെങ്കലം സ്വന്തമാക്കുകയായിരുന്നു.

നിലവിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും 10 മീറ്റർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിലും താരം 2 വെങ്കലങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച് ഒളിമ്പിക്‌സിൽ ഷൂട്ടിംഗ് മെഡലിനായുള്ള ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പിന് ഭേക്കർ വിരാമമിട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com