''സ്വർണം നേടിയ കുട്ടിയും എന്‍റെ മകൻ'', നീരജിന്‍റെ അമ്മ ‌| Video

ഒളിംപിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളി മെഡൽ നേടിയപ്പോൾ, പാക്കിസ്ഥാൻ താരം അർഷാദ് നദീമാണ് സ്വർണം നേടിയത്.

പാനിപ്പത്ത്: ഒളിംപിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടാൻ നീരജ് ചോപ്രയ്ക്കു സാധിക്കാത്തതിൽ നിരാശയില്ലെന്ന് അമ്മ സരോജ് ദേവി. ഒളിംപിക്സിൽ നീരജ് നടത്തിയ പ്രകടനത്തിൽ സന്തോഷമാണുള്ളതെന്നും സരോജ് ദേവി.

തന്‍റെ ഏറ്റവും മികച്ച ഒളിംപിക് പ്രകടനം തന്നെയാണ് ജാവലിൻ ഫൈനൽ റൗണ്ടിൽ നീരജ് പുറത്തെടുത്തതെങ്കിലും, പാക്കിസ്ഥാൻ താരം അർഷാദ് നദീമിന്‍റെ റെക്കോഡ് പ്രകടനത്തിനു മുന്നിൽ വെള്ളി മെഡലിലേക്ക് ഒതുങ്ങുകയായിരുന്നു.

''ഞങ്ങൾക്കു സന്തോഷമാണ്. ഞഹങ്ങളെ സംബന്ധിച്ച് ഈ വെള്ളിയും സ്വർണത്തിനു തുല്യമാണ്. സ്വർണ നേടിയ അർഷാദ് നദീമും ഞങ്ങളുടെ മകനെ പോലെ തന്നെ. എല്ലാവരും കഠിനാധ്വാനം ചെയ്താണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്'', സരോജ് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

നീരജിനു പരുക്കുണ്ടായിരുന്നു എന്നും, ഇനി അവന് ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ കാത്തിരിക്കുകയാണ് സരോജ് ദേവി കൂട്ടിച്ചേർത്തു. രാജ്യത്തിനു വേണ്ടി വെള്ളി നേടാൻ നീരജിനു സാധിച്ചതിൽ സന്തോഷവും അഭിമാനവുമെന്ന് അച്ഛൻ സതീഷ് കുമാറും പറഞ്ഞു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com