''ഇനിയെനിക്ക് കരുത്തില്ല...'' വിനേഷ് ഫോഗട്ട് വിരമിച്ചു

''ഗുസ്തി എന്ന തോൽപ്പിച്ചു, ഞാൻ തോറ്റുപോയി. എന്‍റെ ധൈര്യം മുഴുവൻ തകർന്നിരിക്കുന്നു, എനിക്കിപ്പോൾ ഒട്ടും കരുത്ത് ശേഷിക്കുന്നില്ല...''
Vinesh Phogat announces retirement
വിനേഷ് ഫോഗട്ട് വിരമിച്ചു
Updated on

പാരിസ്: ഒളിംപിക്സിൽ മെഡൽ ഉറപ്പിച്ച ശേഷം അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഗോദയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 29 വയസ് മാത്രമാണ് വിനേഷിന്‍റെ പ്രായം.

അമ്മയ്ക്ക് എഴുതുന്ന കത്തിന്‍റെ രൂപത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രഖ്യാപനം. കുറിപ്പ് ഇങ്ങനെ:

''അമ്മേ,

ഗുസ്തി എന്ന തോൽപ്പിച്ചു, ഞാൻ തോറ്റുപോയി. ഞാൻ തോറ്റു... എന്‍റെ ധൈര്യം മുഴുവൻ തകർന്നിരിക്കുന്നു, എനിക്കിപ്പോൾ ഒട്ടും കരുത്ത് ശേഷിക്കുന്നില്ല.

അൽവിദ ഗുസ്തി (ഗുഡ് ബൈ റെസ്ലിങ് 2001-2024)''

അമ്പത് കിലോഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തിയിരുന്ന വിനേഷിനെ ഫൈനൽ ദിവസം 100 ഗ്രാം ഭാരം അധികമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് അയോഗ്യയാക്കിയത്. തലേ ദിവസം ഭാരക്കൂടുതൽ മനസിലാക്കി രാത്രി മുഴുവൻ ഉറക്കം കളഞ്ഞ് വ്യായാമം ചെയ്ത് 1900 ഗ്രാം കുറച്ചിരുന്നു വിനേഷ്. വസ്ത്രത്തിന്‍റെ ഭാരത്തിൽ കുറവ് വരുത്തുകയും മുടി മുറിക്കുകയും ചെയ്തു. എന്നിട്ടും 100 ഗ്രാം അധികമായി ശേഷിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com