കൂടുതല്‍ ആഴ്ചകളില്‍ ഒന്നാം സ്ഥാനത്ത് നിന്ന താരമെന്ന റെക്കോഡ് സ്റ്റെഫി ഗ്രാഫിനൊപ്പം പങ്കിട്ടു
പാരീസ്: ലോക റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ ദിവസം ഒന്നാം റാങ്കില്‍ നിലനിന്ന താരമെന്ന റഎക്കോഡ് ഇന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഏറ്റവുമധികം ആഴ്ചകള്‍ റാങ്കിങ്ങില്‍ ഒന്നാം നമ്പറില്‍ നിന്ന ടെന്നീസ് താരം എന്ന ജര്‍മനിയുടെ ഇതിഹാസം സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ജോക്കോവിച്ച് സ്റ്റെഫിയുടെ റെക്കോഡിന് ഒപ്പമാണിപ്പോള്‍.
377 ആഴ്ചകളാണ് ജോക്കോവിച്ച് ഒന്നാം റാങ്കില്‍ തുടര്‍ന്നത്. അടുത്ത ആഴ്ചയോടെ ഈ റെക്കോഡ് ജോക്കോവിച്ച് ഒറ്റയ്ക്ക് സ്വന്തമാക്കും. 35 കാരനായ ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയതോടെയാണ് വീണ്ടും ഒന്നാം റാങ്കിലേക്കെത്തിയത്. കിരീടത്തില്‍ മുത്തമിട്ടതോടെ ജോക്കോവിച്ചിന്റെ ഗ്രാന്‍ഡ്സ്ലാം നേട്ടം 22 ആയി ഉയര്‍ന്നു. റാഫേല്‍ നദാല്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്താനും താരത്തിന് സാധിച്ചു.
നിലവില്‍ 7070 പോയന്റാണ് ഒന്നാം റാങ്കിലുള്ള ജോക്കോവിച്ചിനുള്ളത്. 6480 പോയന്റുമായി സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കാരസ് രണ്ടാമതും 5940 പോയന്റ് നേടി ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു. ആന്ദ്രെ റുബലേവ്, റാഫേല്‍ നദാല്‍ എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.
ടെന്നീസില്‍ എല്ലാത്തരം പ്രതലത്തിലും ഏറ്റവും മികച്ച കലി പുറത്തെടുക്കുന്ന താരമായാണ് ജോക്കോവിച്ച് വിലയിരുത്തപ്പെടുന്നത്. എല്ലാ പ്രതലത്തിലും 80 ശതമാനത്തിലേറെ വിജയശതമാനമുള്ള ഏക കളിക്കരന്‍ കൂടിയാണ് ജോക്കോ.
സ്പെയിനിന്റെ റാഫേല്‍ നദാലിന് ഹാര്‍ഡ് കോര്‍ട്ടില്‍ 77 ശതമാനവും പുല്‍ക്കോര്‍ട്ടില്‍ 79 ശതമാനവുമാണ് വിജയശതമാനം. ഫെഡറര്ക്കാവട്ടെ, കളിമണ്കോര്ട്ടില് 76 ശതമാനം മാത്രമാണ് വിജയശതമാനം.
പുരുഷതാരങ്ങളില്‍ കൂടുതല്‍ ആഴ്ച ഒന്നാം സ്ഥാനത്തിരുന്ന രണ്ടാമത്തെ താരം റോജര്‍ ഫഡററാണ്, 310 ആഴ്ചകള്‍. പീറ്റ് സാംപ്രസ് 286ഉം ഇവാന് ലെന്‍ഡല്‍ 270 ആഴ്ചകളും ജിമ്മി കോണേഴ്സ് 268 ആഴ്ചകളും റാഫേല്‍ നദാല്‍ 209 ആഴ്ചകളിലും ഒന്നാം സ്ഥാനത്തിരുന്നു.