ഇന്ത്യന്‍ ഹോക്കി ടീം പരിശീലകസ്ഥാനം ഗ്രഹാം റീഡ് രാജിവച്ചു

ഇന്ത്യന്‍ ഹോക്കി ടീം പരിശീലകസ്ഥാനം ഗ്രഹാം റീഡ് രാജിവച്ചു

ഇന്ത്യ ഹോക്കി ടീം പരിശീലകസ്ഥാനത്തു നിന്നും ഗ്രഹാം റീഡ് രാജിവച്ചു. ലോകകപ്പ് ഹോക്കി മത്സരത്തിലെ ഇന്ത്യന്‍ ടീമിന്‍റെ നിരാശാജനകമായ പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണു രാജി. പതിനാറു ടീമുകള്‍ പങ്കെടുത്ത ലോകകപ്പ് ഹോക്കി മത്സരത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തായിരുന്നു. 

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ നേടിയത് ഓസ്‌ട്രേലിയക്കാരനായ ഗ്രഹാം റീഡിന്‍റെ കീഴിലായിരുന്നു. എന്നാല്‍ ഒഡീഷയില്‍ നടന്ന ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ എത്താനാവാതെ ടീം പുറത്തായി. പരിശീലക സ്ഥാനത്തു നിന്നും ഒഴിയാന്‍ സമയമായെന്നു ഗ്രഹാം റീഡ് പറഞ്ഞു. 2019-ലാണു ഗ്രഹാം റീഡ് ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com