ഹോ​ക്കി ലോ​ക​ക​പ്പ്: ഇ​ന്ത്യ ജ​യി​ച്ചു, പ​ക്ഷേ!

ഇന്ത്യ- 4, വെയിൽസ്-2, ക്രോസ് ഓവർ മത്സരത്തിൽ ഇന്ത്യക്ക് കിവീസിനെ പരാജയപ്പെടുത്തിയാൽ ക്വാർട്ടറിലെത്താം
ഹോ​ക്കി ലോ​ക​ക​പ്പ്: ഇ​ന്ത്യ ജ​യി​ച്ചു, പ​ക്ഷേ!

ഭു​വ​നേ​ശ്വ​ര്‍: പു​രു​ഷ​ന്മാ​രു​ടെ ഹോ​ക്കി ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ വെ​യി​ല്‍സി​നെ 4-2നു ​തോ​ല്‍പ്പി​ച്ചു. എ​ന്നാ​ല്‍, ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്താ​ന്‍ ഇ​ന്ത്യ​ന്‍ ടീം ​ഇ​നി​യിം കാ​ത്തി​രി​ക്ക​ണം. ക്വാ​ര്‍ട്ട​റി​ല്‍ നേ​രി​ട്ട് യോ​ഗ്യ​ത​ത നേ​ടാ​ന്‍ വെ​യ്ല്‍സി​നെ​തി​രാ​യ ഇ​ന്ത്യ​ക്ക് 8-0ന്‍റെ ​വി​ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു.

എ​ന്നാ​ല്‍, 2-2ന് ​ഒ​രു വേ​ള സ​മ​നി​ല വ​ഴ​ങ്ങി​യ ഇ​ന്ത്യ ഒ​ടു​വി​ല്‍ 4-2നാ​ണ് വി​ജ​യി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി ഷാം​ഷെ​ര്‍ സിം​ഗും(21) ആ​കാ​ശ്ദീ​ക് സിം​ഗും(32, 45) ഹ​ര്‍മ​ന്‍പ്രീ​ത് സിം​ഗും(59) ഗോ​ളു​ക​ള്‍ നേ​ടി. ഫ​ല്‍ലോ​ങ് ഗാ​രെ​തും ഡ്രാ​പെ​ര്‍ ജേ​ക്ക​ബും വെ​യ്ല്‍സി​നാ​യി ഗോ​ള്‍ മ​ട​ക്കി. പൂ​ള്‍ ഡി​യി​ല്‍ ഇ​ന്ത്യ ര​ണ്ടാ​മ​താ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ സ്പെ​യി​നെ ഇം​ഗ്ല​ണ്ട് 4-0ന് ​ത​റ​പ​റ്റി​ച്ച​താ​ണ് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

ഇം​ഗ്ല​ണ്ടി​നാ​യി 10-ാം മി​നു​റ്റി​ല്‍ റോ​പ​ര്‍ ഫി​ല്ലും 21-ാം മി​നു​റ്റി​ല്‍ കോ​ന്‍ഡ​ന്‍ ഡേ​വി​ഡും 50-ാം മി​നു​റ്റി​ല്‍ ബാ​ന്‍ഡു​റാ​ക്ക് നി​ക്കോ​ള​സും 51-ാം മി​നു​റ്റി​ല്‍ അ​ന്‍സെ​ല്‍ ല​യാ​മും ഗോ​ളു​ക​ള്‍ നേ​ടി. ഫി​ല്ലി​ന്‍റെ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഗോ​ളു​ക​ളും ഫീ​ല്‍ഡ് ഗോ​ളു​ക​ളാ​യി​രു​ന്നു.

ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്‍മാ​രാ​യി ഇം​ഗ്ല​ണ്ട് ഹോ​ക്കി ടീം ​നേ​രി​ട്ട് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്തി. ഗ്രൂ​പ്പി​ല്‍ മു​ന്നി​ലെ​ത്തു​ന്ന ടീ​മി​ന് നേ​രി​ട്ട് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ യോ​ഗ്യ​ത​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ള്ള ടീ​മു​ക​ള്‍ ക്രോ​സ് ഓ​വ​ര്‍ മ​ത്സ​ര​ത്തി​ലൂ​ടെ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കു​ക​യും വേ​ണം.

സ്‌​പെ​യി​നി​നെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ തോ​ല്‍പ്പി​ച്ച ഇ​ന്ത്യ നേ​ര​ത്തെ ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ടി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു.

ക്രോ​സ് ഓ​വ​ര്‍ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ക​രു​ത്ത​രാ​യ ന്യൂ​സി​ല​ന്‍ഡാ​ണ് എ​തി​രാ​ളി​ക​ള്‍. ഈ ​മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ചാ​ല്‍ മാ​ത്ര​മേ ഇ​ന്ത്യ​ക്ക് അ​വ​സാ​ന എ​ട്ടി​ലെ​ത്താ​ന്‍ പ​റ്റൂ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com